സ്റ്റുഡന്റ്സ് വിങ് അംഗങ്ങൾ സിജി ഭാരവാഹികൾക്കൊപ്പം
ദോഹ: സിജി ദോഹയുടെ കീഴിൽ കഴിഞ്ഞ വർഷം ആരംഭിച്ച ‘ടീൻ എയ്സ്’ സ്റ്റുഡൻറ് ക്ലബ് വാർഷികം എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ നടന്നു. ഖത്തറിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ പഠന- പാഠ്യേതര രംഗത്തും ഒപ്പം സോഫ്റ്റ് സ്കിൽ, പബ്ലിക്ക് സ്പീക്കിങ്, ഇവന്റ് ഓർഗാനസിങ് തുടങ്ങി വിവിധ മേഖലകളിൽ ക്രിയാത്മകമായി മാറ്റങ്ങൾ വരുത്തുന്നതിന് ആദ്യമായാണ് ഇത്തരമൊരു സംരംഭം സിജിയുടെ കീഴിൽ വിദേശത്ത് ആരംഭിക്കുന്നത്. വാർഷിക പരിപാടി സിജി ദോഹ ചെയർമാൻ ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സിജി ദോഹ ചീഫ് കോഓഡിനേറ്റർ യൂസഫ് വണ്ണാറത്ത്, സിജി ഇന്റർനാഷനൽ കോഓഡിനേറ്റർ റുക്നുദ്ദീൻ അബ്ദുല്ല പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഫാത്തിമ ലുബ്‌നയാണ് പ്രസിഡന്റ്. മുഹമ്മദ് റയ്യാൻ റവാദ്, ഹസൻ ഹാഷിർ അഹമ്മദ്, ആംന ബീവി, ഫിസാൻ നദീർ എന്നിവർ സഹഭാരവാഹികളാണ്. ജൽവാൻ ജലീൽ, ഹൈഫ ഫൈസൽ, സഹ്‌ല ബിജുമോൻ, അബാൻ ഷാനിദ് എന്നിവരെ ടീം ലീഡർമാരായി തിരഞ്ഞെടുത്തു. ഡയറക്ടർമാരായ മുബാറക് മുഹമ്മദ്, ഹനീഫ് ഹുദവി, കെ.പി. അജ്മൽ, റഫീഖ് മക്കി, മുനീർ, ഹബീർ, ഡോ. സുജൈൽ, എൻ.എം. റിയാസ്, നിജാന, മുന്നി രാജ, ലുബ്‌ന എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.