ബ​ലിപെ​രു​ന്നാ​ൾ ആ​ഘോ​ഷ​ം; 974 ബീ​ച്ചി​ൽ ഫാ​മി​ലി ഫെ​സ്റ്റി​വ​ൽ

ദോ​ഹ: ബ​ലി പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ 974 ബീ​ച്ചി​ൽ ഫാ​മി​ലി ഫെ​സ്റ്റി​വ​ൽ ഒ​രു​ങ്ങു​ന്നു. മേ​യ് 28, 29 ദി​വ​സ​ങ്ങ​ളി​ൽ റാ​സ് അ​ബു അ​ബൂ​ദി​ലെ 974 ബീ​ച്ചി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വൈ​കീ​ട്ട് നാ​ലു മ​ണി മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വേ​ശ​നം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന ടി​ക്ക​റ്റ് എ​ടു​ത്താ​ൽ ഫെ​സ്റ്റി​വ​ലി​ലെ മ​റ്റെ​ല്ലാ ഷോ​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാം.

അം​ഗ്രി ബേ​ർ​ഡ്സ് ഷോ, ​സ​ർ​ക്ക​സ്, ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ, മാ​ജി​ക് ഷോ, ​പ​പ്പ​റ്റ് ഷോ & ​ബ​ബ്ൾ ഷോ ​തു​ട​ങ്ങി​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഫേ​സ് പെ​യി​ന്റി​ങ്, ഹെ​ന്ന സ്റ്റേ​ഷ​ൻ, ബീ​ച്ച് ഗെ​യി​മു​ക​ൾ ലൈ​റ്റി​ങ് പ​രി​പാ​ടി​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫെ​സ്റ്റി​വ​ൽ ടി​ക്ക​റ്റു​ക​ൾ മു​തി​ർ​ന്ന​വ​ർ​ക്ക് 35 ഖ​ത്ത​ർ റി​യ​ലും 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 15 റി​യാ​ലു​മാ​ണ് നി​ര​ക്ക്. ആ​റു വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ബ​ലി പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ലെ സാ​യാ​ഹ്ന​ങ്ങ​ൾ ക​ട​ൽ​ത്തീ​ര​ത്തെ ത​ണു​ത്ത കാ​റ്റേ​റ്റ്, കു​ടും​ബ​ത്തോ​ടൊ​പ്പം ആ​സ്വ​ദി​ക്കാ​ൻ സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Celebration of the eid Festival; Family Festival at 974 Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.