ഖത്തറിലെ സി.ബി.എസ്.ഇ സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാർ സി.ബി.എസ്.ഇ സംഘത്തിനൊപ്പം
സി.ബി.എസ്.ഇ അധ്യാപക പരിശീലനം
ദോഹ: ഖത്തറിലെ മുഴുവൻ സി.ബി.എസ്.സി സ്കൂൾ അധ്യാപകർക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് പൊഡാർ പേൾ സ്കൂൾ വേദിയായി. അധ്യാപന വികസന പരിപാടിയുടെ ഭാഗമായ മൂന്നു ദിവസത്തെ പരിശീലനത്തിൽ 17 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നായി 200ഓളം അധ്യാപകർ പങ്കെടുത്തു.
സി.ബി.എസ്.ഇ ജോ. സെക്രട്ടറി എസ്. ധരിണി അരുൺ, മോണിക ചൗള എന്നിവർ പങ്കെടുത്തു. ട്രെയിനിങ് കോഓഡിനേറ്ററും പൊഡാർ പേൾ സ്കൂൾ പ്രിൻസിപ്പലുമായ മഞ്ജരി റെക്രിവാൾ അതിഥികളെ സ്വാഗതംചെയ്തു. പരിശീലന പരിപാടിയുടെ രണ്ടാം സെഷൻ ഡി.പി.എസ് എം.ഐ.എസിലും, ന്യൂ എജുക്കേഷൻ പോളിസി 2020 സെഷന് ബിർള സ്കൂളും വേദികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.