Posted On
date_range Updated On
date_range സി.ബി.എസ്.സി പത്താംക്ലാസ്: െഎഡിയൽ സ്കൂളിനും നൂറുമേനി
ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂൾ നൂറുമേനി വിജയം നേടി. 290 വിദ്യാർഥികളിൽ 170 പേർ ഡിസ്റ്റിങ്ഷനും 85 പേർ ഫസ്റ്റ്ക്ലാസും സ്വന്തമാക്കി. 96.8 ശതമാനം മാർക്ക് നേടിയ ഭാരത് നായർ പി. സ്കൂൾ ടോപ്പറായി.
അജ്സൽ അഹമ്മദ് പി.എം രണ്ടും (96.4), ഖാലിദ് മുഹമ്മദ് അബ്ദുൽ ഖാദർ (96.2) മൂന്നും സ്ഥാനക്കാരായി.ഉന്നത വിജയം സമ്മാനിച്ച വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ പ്രസിഡൻറ് ഡോ. ഹസ്സൻ കുഞ്ഞി എം.പി, പ്രിൻസിപ്പൽ സെയ്ദ് ഷൗകത്ത് അലി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.