സി.ബി.എസ്​.ഇ പത്താംക്ലാസ്​: പേൾ സ്​കൂളിന്​ നൂറുമേനി

ദോഹ: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷയിൽ ദോഹ പേൾ മോഡേൺ സ്​കൂളിന്​ നൂറുമേനി വിജയം.പരീക്ഷയെഴുതിയ 25 വിദ്യാർഥികളിൽ ഒമ്പത്​ പേർ 90 ശതമാനത്തിന്​ മുകളിൽ മാർക്ക്​ സ്വന്തമാക്കി. 500ൽ 474 മാർക്ക്​ നേടിയ സൗരവ്​ സതീഷാണ്​ സ്​കൂൾ ടോപ്പർ.

സയൻസ്​, സോഷ്യൽ സയൻസ്​ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി.അനുഗ്രഹ പത്​മനാഭൻ രണ്ടും (467), ഹരിഷ്​രാജ്​ ഗോപി മൂന്നും (465) സ്​ഥാനത്തെത്തി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും, പിന്തുണ നൽകിയ അധ്യാപകരെയും സ്​കൂൾ മാനേജ്​മെൻറ്​ അഭിനന്ദിച്ചു.

Tags:    
News Summary - CBSE Class X: 100 for Pearl School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.