നീന്തൽ: സി.ബി.എസ്​.ഇ ദേശീയ ചാമ്പ്യൻഷിപ്പിന്​ അർഹത നേടി എം.ഇ.എസ്​

ദോഹ: സി.ബി.എസ്​.ഇ ദേശീയ തലത്തിൽ നടത്തുന്ന നീന്തൽ ചാമ്പ്യൻഷിപ്പിന്​ അർഹത നേടി എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർഥികൾ.
ഡി.പി.എസ്​ മോഡേൺ ഇന്ത്യൻ സ്​കൂളിൽ അടുത്തിടെ നടന്ന ഖത്തർ ക്ലസ്​റ്റർ ഇൻറർ സ്​കൂൾ ചാമ്പ്യൻഷിപ്പിൽ 20 മെഡലുകൾ സ്വന്തമാക്കിയാണ്​ എം.ഇ.എസിലെ കുട്ടികൾ നവംബർ 22 മുതൽ റാഞ്ചിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്​ അർഹത നേടിയത്​. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ നിദാൽ അഹമ്മദ്​ ശൈഖ്​, അമൻ സെൽവരാജ്​ എന്നിവർ നാല്​ വീതം സ്വർണവും ഒാരോ വെള്ളിയും വെങ്കലവും കരസ്ഥമാക്കി. അരുൺ മുഹിൽ ഒന്ന്​ വീതം സ്വർണവും വെള്ളിയും വെങ്കലവും നേടിയപ്പോൾ റിക്കാർഡോ റോയ്​സ്​ ഒരു സ്വർണവും വെങ്കലവും മുകേഷ്​ ജീവൻ ഒരു സ്വർണവും രണ്ട്​ വെങ്കലവും നേടി. എ.പി. കുഞ്ഞീദു, കെ.ടി. അക്​ബർ അലി എന്നിവരാണ്​ ടീമി​​​െൻറ പരിശീലകർ.

Tags:    
News Summary - cbse champign ship-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.