സി.ബി.എസ്​.ഇ 12ാം പരീക്ഷ: എം.ഇ.എസ്​ ഇന്ത്യൻ സ്​കൂളിന്​ നൂറ്​ ശതമാനം

ദോഹ: പന്ത്രണ്ടാം സി.ബി.എസ്​.ഇ പരീക്ഷയിൽ ദോഹ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂളിൽനിന്ന്​ മികച്ച വിജയം നേടി വിദ്യാർഥികളെ ​പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു. സ്​കൂളിൻെറ വിജയത്തിൽ പിന്തുണ നൽകിയ അധ്യാപകർ, രക്ഷിതാക്കൾ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യവകുപ്പ്, ഖത്തറിലെ ഇന്ത്യൻ എംബസി എന്നിവർക്ക്​ നന്ദിയും അറിയിച്ചു. 513 വിദ്യാർഥികൾ പരീക്ഷയെഴുതിയ എം.ഇ.എസ്​ 100 ശതമാനം വിജയം നേടി. സയൻസിൽ 98.2 ശതമാനം മാർക്ക്​ നേടിയ ഗയാന സാംകുമാറാണ്​ സ്​കൂൾ ടോപ്പർ. കോമേഴ്​സിൽ ചാന്ദിനി സാഗറും ഹ്യുമാനിറ്റീസിൽ ഫറഹ്​ ഷമീറും ഒന്നാമതെത്തി. 33 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ്​ നേടി. 

Tags:    
News Summary - CBSE 12th Exam: 100% for MES Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.