Posted On
date_range Updated On
date_range ഭക്ഷ്യയോഗ്യമല്ലാത്ത ഒലിവ് പിടികൂടി
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയിൽ, ലൈസൻസില്ലാതെ സംഭരണശാലയിൽ സൂക്ഷിച്ച ഒലിവ് ശേഖരം പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത ഇവ നശിപ്പിച്ചു.
അൽ റയ്യാൻ മുനിസിപ്പാലിറ്റിക്കു കീഴിലെ മുഐതർ മേഖലയിൽ നിന്നാണ് 200 കിലോയുടെ 30 ബാരലുകളും എട്ട് കിലോയുടെ 105 ബാരലുകളുമായി സൂക്ഷിച്ച ഒലിവ് പിടികൂടിയത്. 6840 കിലോയോളം തൂക്കമുണ്ട്.
പരിശോധനയില്‍, ഒലിവില്‍ പൂപ്പല്‍ അടങ്ങിയതായും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.