ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ സ്​ത്രീകൾ

വോട്ട് പെട്ടിയിലാക്കാൻ സ്ഥാനാർഥികൾ

ദോഹ: ശൂറാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കവേ, അധിക സ്​ഥാനാർഥികളും പ്രചാരണ വിഷയങ്ങളിൽ മുന്നിൽനിൽക്കുന്നത് യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സ്​ത്രീശാക്തീകരണവും വിദ്യാഭ്യാസ രംഗവും. ഭൂരിഭാഗം സ്​ഥാനാർഥികളുടെയും പ്രചാരണ വിഷയങ്ങളിൽ അഴിമതിക്കെതിരായ പോരാട്ടം, സമഗ്രത, സുതാര്യത, ആരോഗ്യപരിരക്ഷ പിന്തുണ എന്നിവയും കയറിക്കൂടിയിട്ടുണ്ട്.

മികച്ച വിദ്യാർഥികൾക്കുള്ള സ്​പോൺസർഷിപ്, സ്​ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കൽ, അവർക്ക് കൂടുതൽ മുൻഗണന നൽകൽ, തൊഴിൽനയം പുനഃപരിശോധന, ആരോഗ്യ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തൽ എന്നിവയും സ്​ഥാനാർഥികളുടെ ഇലക്​ഷൻ മാനിഫെസ്​റ്റോയിൽ വന്നിട്ടുണ്ട്.

10ാം നമ്പർ മണ്ഡലത്തിൽനിന്നുള്ള സ്​ഥാനാർഥിയായ നാസർ ഫറാജ് അൽ അൻസാരിയുടെ പ്രചാരണ വിഷയങ്ങളിൽ പ്രധാനപ്പെട്ടത് യോഗ്യരായ ഖത്തരി യുവാക്കളെ നേതൃസ്​ഥാനത്തേക്ക് എത്തിക്കുകയും സാമൂഹിക, തൊഴിൽ ജീവിതം സന്തുലിതമാക്കുന്നതിൽ ഖത്തരി വനിതകൾക്ക് പിന്തുണ നൽകാൻ തൊഴിൽനയം ഭേദഗതി ചെയ്യുക തുടങ്ങിയവയാണ്.

22ാം നമ്പർ മണ്ഡലത്തിൽനിന്നുള്ള സ്​ഥാനാർഥിയായ അയ്ഷ ജാസിം അലി അൽ കുവാരി, യുവാക്കളുടെ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്നതിനാണ് പ്രചാരണത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. യുവാക്കളുടെ പ്രശ്നങ്ങൾക്ക് പ്രധാന പരിഗണന നൽകണമെന്നും നല്ല തൊഴിലവസരങ്ങൾ അവർക്കായി സൃഷ്​ടിക്കണമെന്നും അയ്ഷ അൽ കുവാരി പറയുന്നു.

17ാം മണ്ഡലത്തിൽ ജനവിധി തേടുന്ന ലിന നാസർ അൽ ദഫായുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത് സ്​ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണവും ആരോഗ്യ സഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതും വിദ്യാഭ്യാസ സ്​ഥാപനങ്ങൾ വർധിപ്പിക്കുന്നതുമാണ്.

സ്​ഥാനാർഥികൾക്ക് പ്രചാരണ കാമ്പയിൻ നടത്തുന്നതിനായി ഒമ്പത് ക്ലബ് ഹാളുകളും അഞ്ച് യൂത്ത് സെൻററുകളുമാണ് സൗജന്യമായി വിട്ടുനൽകിയിരിക്കുന്നത്​. സ്​ഥാനാർഥികൾക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ യോഗം ചേരാൻ സാധിക്കും. എന്നാൽ, ഇക്കാര്യം തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം. 

Tags:    
News Summary - Candidates to ballot box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.