വി.പി. ഗംഗാധരൻ
ദോഹ: ഖത്തറിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്) സംഘടിപ്പിക്കുന്ന കാൻസർ ഇരുളും വെളിച്ചവും എന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകീട്ട് ഏഴു മുതൽ ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. കാൻസർ എന്ന മഹാവ്യാധിയെ എങ്ങനെ പ്രതിരോധിക്കാം, അതിജീവിക്കാം എന്നുള്ള കാര്യങ്ങളെപ്പറ്റിയുള്ള ഡോക്ടറുടെ പ്രഭാഷണം എല്ലാവർക്കും പ്രയോജനകരമായിരിക്കും. ദോഹയിലെ പ്രശസ്ത ഡോക്ടർമാരുമായും നഴ്സുമാരുമായുള്ള ഡോക്ടറുടെ പ്രത്യേക ചോദ്യോത്തര പരിപാടി സദസ്സിന് പ്രയോജനപ്രദമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെ പ്രശസ്ത ലഹരി വിരുദ്ധ പ്രവർത്തകൻ ഫിലിപ്പ് മമ്പാടിനെ പങ്കെടുപ്പിച്ച് ഫോക് ദോഹയിൽ നടത്തിയ നോ ഡ്രഗ്സ് പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.