ദോഹ: കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ‘കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമായി ജനകീയ ആംബുലൻസ്’ പദ്ധതി സമർപ്പണവും പൊതുസമ്മേളനവും നവംബർ രണ്ടിന് വ്യാഴാഴ്ച വൈകുന്നേരം 7.30ന് ഐ സി സി അശോക ഹാളിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. മലബാറിലെ ലക്ഷക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ഇതിനെ ആശ്രയിക്കുന്നവരിൽ 80 ശതമാനവും നിർധനരാണ്. മിക്കവരും നിരാലംബരും നിത്യവൃത്തിക്ക് വകയില്ലാത്തവരുമാണ്. ഇവരെ സഹായിക്കാനാണ് ജനകീയ ആംബുലൻസ് പദ്ധതി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്യും. പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡൻറ് അസ്ലം ചെറുവാടി, കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡൻറ് താജ് ആലുവ തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം രൂപവത്കരിച്ചു.
ജനറൽ കൺവീനറായി ഷാഫി മൂഴിക്കലിനെയും കൺവീനർമാരായി നജ്മൽ ടി, യാസിർ ബേപ്പൂർ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു വകുപ്പുകളും ഭാരവാഹികളും: പ്രോഗ്രാം: ഷാഫി മൂഴിക്കൽ (കൺവീനർ), ഷരീഫ് കെ.പി (അസി. കൺവീനർ) സ്റ്റേജ് മനേജ്മെൻറ് & കൾച്ചറൽ പ്രോഗ്രാം: നാസർ വേളം (കൺവീനർ), ഹാരിസ് എടവന (അസി. കൺവീനർ) പ്രതിനിധി: നജ്മൽ ടി (കൺവീനർ), മജീദ് മൈലിശ്ശേരി, ശാഹിദ് ഓമശ്ശേരി, (അസി. കൺവീനർ) ലൈറ്റ് & സൗണ്ട്: ഗഫൂർ എ.ആർ (കൺവീനർ) യാസർ ബേപ്പൂർ (അസി. കൺവീനർ) പ്രസ്സ്& മീഡിയ: സാദിഖലി (കൺവീനർ), ഫസലുറഹ്മാൻ കൊടുവള്ളി (അസി. കൺവീനർ) പ്രചരണം: കെ.സി യാസിർ (കൺവീനർ), നൗഫൽ പാലേരി (അസി. കൺവീനർ) , ഗസ്റ്റ് മാനേജ്മെൻറ്: മുഹമ്മദ് റാഫി (കൺവീനർ), ഉസാമ പി (അസി. കൺവീനർ) ഹാൾ അറെൻജ്മെൻറ്: അഫ്സൽ കെ. ചേന്ദമംഗലൂർ (കൺവീനർ), സ്വാബിർ ടി (അസി. കൺവീനർ) കൾചറൽ ഫോറം കൗണ്ടർ: അലി ഇല്ലത്ത് (കൺവീനർ), മുഹമ്മദലി. വി (അസി. കൺവീനർ) മൊമെേൻറാ: സൈനുദ്ദീൻ ചെറുവണ്ണൂർ (കൺവീനർ), ഹാരിസ് പുതുക്കൂൽ (അസി. കൺവീനർ) ഫൈനാൻസ്: ടി.കെ ബഷീർ (കൺവീനർ), ശാഹിദ് കെ.വി (അസി. കൺവീനർ) വനിതാ കോർഡിനേഷൻ: താഹിറ (കൺവീനർ), ശാഹിദ ജലീൽ, സക്കീന, സനിയ്യ കെ.കെ., ശമീമ ടി.കെ, അഫ്റ സാലിം. യോഗത്തിൽ ജില്ലാ പ്രസിഡൻറ് കെ.ടി മുബാറക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റാഫി, യാസിർ എം അബ്ദുല്ല, സി സാദിഖലി തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.