ദോഹ: കേബിളുകളിൽ ഉയർന്നുനിൽക്കുന്ന ഖത്തറിലെ ആദ്യ പാലത്തിെൻറ നിർമാണ പ്രവൃത്തികൾ പബ്ലിക് വർക്സ് അതോറി റ്റി അശ്ഗാൽ തുടങ്ങി. ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ് ധതിയായ സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ഭാഗമാണിത്. കേബിളുകളാല്‍ നില്ക്കുന്ന 1200 മീറ ്റര്‍ പാലമാണിത്. മിസൈമീര്‍ റോഡില്‍ നിന്ന് അല്‍ ബുസ്താന്‍ സ്ട്രീറ്റിലേക്കായിരിക്കും പാ ലം. മിസൈമീര്‍ റോഡില്‍ ഹലൂല്‍ ഇൻറര്സെക്ഷനും സല്വറോഡില് ഫാലിഹ് ബിന്‍ നാസര്‍ ഇൻറര്സെ ക്ഷനും മുകളിലായാണ് കേബിള്‍ പാലം നിർമിക്കുന്നത്. കേബിളുകളില്‍ തൂങ്ങിയുള്ള പാലത്തിെ ൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരത്തെതന്നെ തുടങ്ങിയതായി അശ്ഗാലിലെ എന്‍ജിനിയര്‍ അബ്ദുല്ല അല്‍നഈമി പറഞ്ഞു.
പാലത്തിെൻറ നിര്‍മാണം 2021െൻറ ആദ്യപാദത്തില്‍ പൂര്‍ത്തിയാകും. അല്ബുസ്താന് സ്ട്രീറ്റ് മുതല്‍ ബു ഇറയന്‍ സ്ട്രീറ്റ് വരെയായിരിക്കും പദ്ധതിയിലെ ദൈര്‍ഘ്യമേറിയ മേല്‍പ്പാലം(ൈഫ്ലഓവര്‍). അല്‍വാബ് സ്ട്രീറ്റും റഷീദ സ്ട്രീറ്റിനെയും ബന്ധിപ്പിക്കും. പുതിയ പാലത്തില്‍ ഓരോ ദിശയിലേക്കും നാലു ലൈനുകളാണ് ഉണ്ടാകുക. മണിക്കൂറില്‍ 16,000ലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. പാലത്തിെൻറ നീളമാണ് നിര്‍മാണത്തിലെ വെല്ലുവിളി. 854 പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പീസുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുക. ഓരോന്നിനും ഏകദേശം 200 ടണ്‍ ഭാരമുണ്ടാകും. പാലത്തിെൻറ ഏറ്റവും ഉയര്‍ന്ന പോയിൻറിന് 30 മീറ്റര്‍ ഉയരമുണ്ടാകും. ഹലൂല്‍ റൗണ്ട്എബൗട്ട് സിഗ്നല്‍ കേന്ദ്രീകൃത ഇൻറര്സെക്ഷനാക്കി മാറ്റും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സിഗ്നല്‍ കേന്ദ്രീകൃത ഇൻറര്സെക്ഷന് ഓരോ ദിശയിലേക്കും ആറു ലൈനുകള്‍ വീതമുണ്ടാകും. അബുഹമൂര്‍, അല്മഅ്മൂറ ഉള്‍പ്പടെയുള്ള സുപ്രധാനമേഖലകള്ക്ക് വളരെയധികം പ്രയോജനകരമാണ് ഈ പദ്ധതി.
ഹലുല്‍ റൗണ്ട്എബൗട്ട് രണ്ട് ലെവല്‍ ഇൻറർചെയ്ഞ്ചായി മാറും
ഹലുല്‍ റൗണ്ട്എബൗട്ടിനെ രണ്ടു ലെവല്‍ ഇൻറർചെയ്ഞ്ചായി മാറ്റുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഹലുല്‍ ഇൻറര്സെക്ഷെൻറ പ്രവൃത്തികള്‍ 2020ല്‍ പൂര്‍ത്തിയാകും. ഏറ്റവും വലിയ ഇൻറര്സെക്ഷന്, ദൈര്‍ഘ്യമേറിയ പാലം, ഇരുദിശകളിലേക്കും ആഴത്തിലും ദൈര്‍ഘ്യത്തിലുമുള്ള തുരങ്കം എന്നിവയും സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമാണ്. ദോഹയിലെ ഏറ്റവും തിരക്കേറിയ ഫെബ്രുവരി 22 റോഡിന് ബദലായിക്കൂടിയാണ് ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്.
ഗതാഗത ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാനുമാകും. ദോഹ എക്സ്പ്രസ് വേയില്‍ ഹമദ് വിമാനത്താവളത്തില്‍ നിന്ന് ലാൻറ്മാര്ക്ക്് ഇൻറര്‍ചേഞ്ച് വരെ 25 കിലോമീറ്ററാണ് ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രാദേശിക അനുബന്ധ റോഡുകള്‍ മുഖേന ഇടനാഴിയുമായി ബന്ധപ്പെടുത്തും. ആകെ 37 കിലോമീറ്റര്‍ ആയിരിക്കും പദ്ധതിയുടെ ദൈര്‍ഘ്യം. ദോഹയുടെ വടക്ക് തെക്ക് ഭാഗവുമായി അല്വതിയാത്ത് ഇൻറർചേഞ്ച് മുഖേന ഇടനാഴി എഫ് റിങ് റോഡില്‍ ബന്ധിപ്പിക്കും. ദോഹ എക്സ്പ്രസ് വേയും അല്‍വഖ്റ ബൈപ്പാസുമായും ഉംസൈദ് റോഡ് സൗത്തുമായും ഇടനാഴി ബന്ധിപ്പിക്കും.
ഓരോ ദിശയിലേക്കും മൂന്ന് ലൈനുകളാണ് റോഡ് പദ്ധതിയില്‍ ഉണ്ടാവുക.
ഓരോ ദിശയിലും നാലാ അഞ്ചോ ലൈനുകളായി മാറുകയും ചെയ്യും. ഓരോ ദിശയിലും മണിക്കൂറില്‍ 20,000 വാഹനങ്ങളെ ഇടനാഴിക്ക് ഉള്‍ക്കൊള്ളാനാകും. ഗതാഗതം കൂടുതല്‍ സുഗമമാക്കാനും മറ്റുള്ളവയുമായി ബന്ധിപ്പിക്കാനുമായി 32 പാലങ്ങള്‍, 12 അടിപ്പാതകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. 12 കാല്നടപ്പാലങ്ങളുമുണ്ടാകും. 65 കിലോമീറ്റര്‍ കാല്‍നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍ എന്നിവയുമുണ്ടാകും. 15ലക്ഷം സ്ക്വയര്‍ മീറ്റര്‍ ലാൻറ്സ്കേപ്പും സജ്ജമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.