കാബിൻ അണുമുക്തമാക്കൽ പുതിയ യു.വി സാങ്കേതികവിദ്യയുമായി ഖത്തർ എയർവേസ്​

ദോ​ഹ: കാ​ബി​ൻ അ​ണു​മു​ക്ത​മാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും പു​തി​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്​. ഹ​ണി​വെ​ല്ലിെൻറ അ​ൾ​ട്രാ​വ​യ​ല​റ്റ് കാ​ബി​ൻ സി​സ്​​റ്റം വേ​ർ​ഷ​ൻ 2.0 ആ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​നു​ള്ളി​ൽ സം​വി​ധാ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്. കാ​ബി​ൻ അ​ണു​മു​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ണി​വെ​ല്ലിെൻറ 2.0 യു.​വി കാ​ബി​ൻ സി​സ്​​റ്റം അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​വി​മാ​ന ക​മ്പ​നി​യാ​യി ഇ​തോ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ മാ​റി.

കൂ​ടു​ത​ൽ ഫ്ല​ക്സി​ബി​ലി​റ്റി, ഉ​യ​ർ​ന്ന റി​ലേ​ബി​ലി​റ്റി, മൊ​ബി​ലി​റ്റി, ഉ​പ​യോ​ഗി​ക്കാ​ൻ കൂ​ടു​ത​ൽ എ​ളു​പ്പം എ​ന്നി​വ​യാ​ണ് യു.​വി കാ​ബി​ൻ സി​സ്​​റ്റം 2.0 പ​തി​പ്പിെൻറ ഗു​ണ​ങ്ങ​ൾ. കൂ​ടാ​തെ, വി​മാ​ന​ത്തി​നു​ള്ളി​ലെ മു​ക്കു​മൂ​ല​ക​ൾ അ​ണു​മു​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന പു​തി​യ യു.​വി വി​ങ്സും ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ അ​ണു​മു​ക്ത​മാ​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യ​വും കു​റ​ക്കാ​ൻ സാ​ധി​ക്കും.

കൈ​യി​ൽ പി​ടി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള ഉ​പ​ക​ര​ണ​വും ഇ​തോ​ടൊ​പ്പ​മു​ള്ള​തി​നാ​ൽ കോ​ക്പി​റ്റ് പോ​ലെ​യു​ള്ള ഇ​ടു​ങ്ങി​യ ഭാ​ഗ​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കും. മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള വൈ​റ​സു​ക​ളെ​യും ബാ​ക്ടീ​രി​യ​ക​ളെ​യും ന​ശി​പ്പി​ക്കാ​ൻ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നും നേ​ര​ത്തേ ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സാ​ണ് ഇ​തിെൻറ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഹ​ണി​വെ​ല്ലിെൻറ പു​തി​യ യു.​വി കാ​ബി​ൻ സി​സ്​​റ്റം 2.0 പ​തി​പ്പിെൻറ 17 യൂ​നി​റ്റു​ക​ളാ​ണ് നി​ല​വി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചാ​യി​രി​ക്കും വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​യോ​ഗി​ക്കു​ക. യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​​മു​ക്ത യാ​ത്ര​ക​ളാ​ണ്​ ക​മ്പ​നി ന​ൽ​കു​ന്ന​ത്. 2020 ഫെ​ബ്രു​വ​രി മു​ത​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത 4.6 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രി​ൽ 582 പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി മു​ത​ൽ 37,000 കോ​വി​ഡ്-19 ര​ഹി​ത വി​മാ​ന​ങ്ങ​ളാ​ണ് വി​വി​ധ സെ​ക്ട​റു​ക​ളി​ൽ പ​റ​ന്ന​ത്. 99.988 ശ​ത​മാ​നം യാ​ത്ര​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ ഏ​റ്റി​ല്ല.

മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ന​ട​പ്പാ​ക്കി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ, ശു​ചീ​ക​ര​ണ-​അ​ണു​ന​ശീ​ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഫ​ല​മാ​ണി​ത്. ഒ​രു ശ​ത​മാ​ന​ത്തി​നും താ​ഴെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് ഇ​ക്കാ​ല​യ​ള​വി​ൽ സ്ഥി​രീ​ക​രി​ച്ച​ത്. വി​മാ​ന​ങ്ങ​ളി​ൽ കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​ർ​ക്ക് പി.​പി.​ഇ കി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു മു​മ്പ് 0.002 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. പി.​പി.​ഇ കി​റ്റ് ധ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു ശേ​ഷം ഒ​രു ജീ​വ​ന​ക്കാ​ര​നു​പോ​ലും കോ​വി​ഡ്-19 സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പൂ​ർ​ണ​മാ​യും കോ​വി​ഡ്-19 വാ​ക്സി​നെ​ടു​ത്ത​വ​രു​മാ​യി പ​റ​ക്കു​ന്ന ആ​ദ്യ വി​മാ​ന​ക​മ്പ​നി​യെ​ന്ന ഖ്യാ​തി​യും ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക്യു.​ആ​ർ 6421 വി​മാ​ന​മാ​ണ് ച​രി​ത്ര​ത്തി​ലി​ടം നേ​ടി​യ​ത്.

വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും പൂ​ർ​ണ​മാ​യും കോ​വി​ഡ്-19 വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യി​രു​ന്നു. ദോ​ഹ​യി​ൽ​നി​ന്ന്​ ഒ​മാ​നി​ലേ​ക്കും തി​രി​ച്ചു​മാ​ണ്​ വി​മാ​നം പ​റ​ന്ന​ത്. കാ​ർ​ബ​ൺ പ്ര​സ​ര​ണം കു​റ​ക്കു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സിെൻറ ഏ​റ്റ​വും പു​തി​യ എ​യ​ർ​ബ​സ്​ എ 350-1000 ​വി​മാ​ന​മാ​ണ് ച​രി​ത്ര പ​റ​ക്ക​ലി​ന് സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഹ​ണി​വെ​ല്ലിെൻറ പു​തി​യ യു.​വി കാ​ബി​ൻ സി​സ്​​റ്റം ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ സ്വ​ന്ത​മാ​ക്കി​യ​ത്​ വ​ൻ​നേ​ട്ട​മാ​ണെ​ന്ന്​ ഗ്രൂ​പ് സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ എ​യ​ർ​ലൈ​നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്. എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ്​ ഭീ​തി​യി​ല്ലാ​തെ യാ​ത്ര സാ​ധ്യ​മാ​ക്കാ​നു​ള്ള ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക​ളു​െ​ട ഒ​ടു​വി​ല​ത്തേ​താ​ണ്​ പു​തി​യ സം​വി​ധാ​നം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.