സി.​എ ഖ​ത്ത​ർ ചാ​പ്റ്റ​ർ എ​ട്ടാ​മ​ത് പ്ര​ഫ​ഷ​ന​ൽ അ​ച്ചീ​വ​ർ അ​വാ​ർ​ഡ് ഷെ​ജി വ​ലി​യ​ക​ത്തി​ന് സ​മ്മാ​നി​ക്കു​ന്നു

സി.​എ പ്ര​ഫ​ഷ​ന​ൽ അ​വാ​ർ​ഡ് ഷെ​ജി വ​ലി​യ​ക​ത്തി​ന്

ദോ​ഹ: ഖ​ത്ത​റി​ലെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റു​മാ​രു​ടെ സം​ഘ​ട​ന​യാ​യ സി.​എ ഖ​ത്ത​ർ ചാ​പ്റ്റ​ർ എ​ട്ടാ​മ​ത് പ്ര​ഫ​ഷ​ന​ൽ അ​ച്ചീ​വ​ർ അ​വാ​ർ​ഡി​ന് ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്സ് സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഷെ​ജി വ​ലി​യ​ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്റെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ സി.​എ. ദി​ലീ​പ് താ​ക്ക​റി​നു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഖ​ത്ത​ർ ചാ​പ്റ്റ​ർ ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ഓ​ഫ് ഇ​ന്ത്യ​യാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റു​മാ​ർ​ക്ക് അ​ക്കൗ​ണ്ടി​ങ്, ഫി​നാ​ൻ​സ് പ്ര​ഫ​ഷ​ൻ, വ്യ​വ​സാ​യം, സി.​എ പ്ര​ഫ​ഷ​ൻ, സാ​മൂ​ഹി​ക സേ​വ​നം എ​ന്നി​വ​യി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 1981ൽ ​സ്ഥാ​പി​ത​മാ​യ ദോ​ഹ ചാ​പ്റ്റ​ർ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റു​മാ​രു​ടെ ആ​ദ്യ വി​ദേ​ശ ചാ​പ്റ്റ​റാ​ണ്. ആ​യി​ര​ത്തോ​ളം ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്റു​മാ​രാ​ണ് ഖ​ത്ത​റി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്.

Tags:    
News Summary - CA Professional Award for Sheji Valiyakath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.