പരിശോധന ശക്തമാക്കി: ബ്യൂട്ടി സലൂണുകളില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനത്തിന്‍െറ കാര്യത്തില്‍ ജാഗ്രത കൂടി

ദോഹ: അധികൃതര്‍ പരിശോധന ശക്തമാക്കിയതോടെ ബ്യൂട്ടി സലൂണുകളില്‍ ഉല്‍പ്പന്നങ്ങളുടെയും ഒപ്പം ഉപഭോക്താവിന് നല്‍കുന്ന സേവനത്തിന്‍െറ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്നതായി വിലയിരുത്തല്‍.
തലമുടിയിലും ത്വക്കിലും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കാലാവധി സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും സലൂണുകള്‍ ശ്രദ്ധ പുലര്‍ത്തുന്നതായും വിപണിയിലുള്ളവര്‍ പറയുന്നു.
രാജ്യത്തുടനീളമുള്ള ബ്യൂട്ടി സലൂണുകളില്‍ അധികൃതര്‍ അടുത്തിടെയായി വ്യാപകമായ പരിശോധനകള്‍ നടത്തി വരികയാണ്. നിയമലംഘനങ്ങള്‍ കണ്ടത്തെിയാല്‍ ശിക്ഷാനടപടികളും സ്വീകരിക്കുന്നുണ്ട്. ഇതാണ് സലൂണുകളിലെ നടത്തിപ്പുകാര്‍ തങ്ങളൂടെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. 2008ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ എട്ടാം നമ്പര്‍ നിയമപ്രകാരം  ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഉപയോഗം നിരോധിച്ചതായി ബ്യൂട്ടി സലൂണുകളുടെ നടത്തിപ്പുകാര്‍ക്ക് സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിപ്പ് കൊടുത്തിരുന്നു.
ഇതിനെ തുടര്‍ന്ന് വ്യത്യസ്ത പരിശോധന സംഘങ്ങളാണ് ആഴ്ചയില്‍ ഒരിക്കല്‍ എന്ന കണക്കില്‍ പരിശോധനക്ക് എത്തുന്നതെന്ന് സലൂണുകളിലെ ജീവനക്കാര്‍ പറയുന്നു.  ഒപ്പം ഒരു ദിവസം തന്നെ ഒന്നിലധികം സംഘമാണ് പരിശോധനക്ക് എത്താറുമുണ്ട്.
ഈ നിയമ പ്രകാരം    ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടേയും കാലാവധി കഴിഞ്ഞതും വ്യാജവുമായ ഉത്പന്നങ്ങളുടെ  വില്‍പ്പനയും  പ്രദര്‍ശനവും പ്രമോഷനും വിലക്കുന്നു. ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും  തെറ്റിദ്ധരിപ്പിക്കുന്ന ഉത്പന്ന വിവരണമോ പരസ്യമോ നല്‍കരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്.
2015 ല്‍ നിര്‍മിച്ച ഉത്പന്നത്തിന്‍്റെ കാലാവധി രണ്ട് വര്‍ഷമാണെങ്കില്‍ 2017 അവസാനം വരെ ഉപയോഗിക്കാമെന്ന് ചിലര്‍ക്ക് ധാരണ ഉണ്ട്.
എന്നാല്‍ അധികൃതര്‍ നല്‍കുന്ന സൂചന എന്നത് 2017 തുടക്കത്തില്‍ കാലാവധി അവസാനിച്ചു എന്നാണ്.
ക്രീമുകളുടെ കാര്യത്തിലും കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. ക്രീമുകളുടെ ട്യൂബുകള്‍ തുറന്ന് ഉപയോഗം തുടങ്ങിയാല്‍ ആറ് മാസത്തിനുള്ളില്‍ അവയുടെ ഉപയോഗം  അവസാനിപ്പിക്കണം. ഓരോ ഉത്പന്നവും ഉപയോഗിക്കാന്‍ തുടങ്ങുന്ന തീയതി സലൂണുകളില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.  
ഉല്‍പ്പന്നങ്ങള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളായിരിക്കണമെന്നതും നിര്‍ദേശത്തില്‍പ്പെടുന്നു.

 

Tags:    
News Summary - buty salon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.