തൊഴിൽ ബിസിനസ് അവസരങ്ങൾ: കെ.എം.സി.സി വെബിനാർ ഏഴിന്​

ദോഹ: കോവിഡിന് ശേഷമുള്ള വർത്തമാനകാല സാഹചര്യങ്ങളിലെ തൊഴിൽ ബിസിനസ് മേഖലകളിലെ അവസരങ്ങൾ എങ്ങനെ അനുകൂലമാക്കാം എന്നവിഷയത്തെ അടിസ്ഥാനപ്പെടുത്തി കെ.എം.സി.സി വെബിനാർ നടത്തുന്നു. ആഗസ്​​റ്റ്​ ഏഴിന് ഖത്തർ സമയം ഉച്ചക്ക്​ ഒന്നിന്​ പരിപാടി ആരംഭിക്കും. ബിസിനസ് ട്രെയ്നറും പവർ വേൾഡ് കമ്യൂണിറ്റി സി.എം.ഡിയുമായ എം.എ റഷീദ്​ നേതൃത്വം നൽകും. കോവിഡാനന്തര ലോകത്തെ മാറ്റങ്ങളും സാധ്യതകളും ഏത് തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഭാവിയെ ലക്ഷ്യംവെച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെ കുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും.

സൂം മീറ്റ് വഴി വെബിനാറില്‍ പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ Meeting ID: 879 0130 9799 ഉപയോഗിക്കണം. സൂമിനുപുറമെ ഖത്തർ കെ.എം..സി.സി ഫേസ്ബുക്ക് പേജിലും പവർ വേൾഡ് ഫേസ്ബുക്ക് പേജിലും http://facebook.com/pwcpage ലൈവായി കാണാം. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആവലാതികള്‍ വർധിച്ച ഘട്ടത്തില്‍ വെബിനാര്‍ ഏറെ ഗുണം ചെയ്യുമെന്നും വിഷയസംബന്ധമായ സംശയ നിവാരണത്തിന് അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.