ആ കൂടപ്പിറപ്പുകളുടെ   സ്​കൂൾ യാത്ര ​േവറിട്ട കാഴ്​ച്ചയാണ്​ 

ദോഹ:  എട്ടു സഹോദരീ സഹോദരന്മാർ സ്കൂളിേലക്ക് പോകുന്നതും വരുന്നതുമെല്ലാം ഏവർക്കും കൗതുക കാഴ്ച്ചയാണ്. കുറ്റിയാടി സ്വദേശികളായ അബ്ദുൽ സലാം-ബിൽക്കീസ് ദമ്പതികളുടെ 10 മക്കളിൽ എട്ടുപേരാണ് ഒരുമിച്ച് ഒരേ സ്കൂളിൽ പഠനം നടത്തുന്നത്. അവധിക്കാലത്ത് നാട്ടിലായിരുന്ന ഇവർ ദിവസങ്ങൾക്ക് മുമ്പാണ് ദോഹയിലേക്ക് മടങ്ങി വന്നത്. 

ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളാണ് നാജിഹ്, നാസിഹ് (ഇരട്ടകൾ) - കെ.ജി.വൺ, നിദാൽ - (ഒന്നാം ക്ലാസ്സ്), നജാദ്, നവാൽ (ഇരട്ടകൾ) -(നാലാം ക്ലാസ്), നദ (എട്ടാം ക്ലാസ്), നബീൽ - (പത്താം ക്ലാസ്),നുഹ - പ്ലസ് വൺ എന്നിവർ. എല്ലാവർക്കും സ്കൂൾ പ്രവേശനം പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. അതോടെ ഒരുമിച്ചുള്ള സ്കൂളിലേക്കുള്ള യാത്രയും തുടങ്ങി. ‘സഹോദര ശക്തി’യുമായി സ്കൂളിലെത്തുന്ന ഇവരെ ഏവരും നിറഞ്ഞ സൗഹൃദങ്ങേളാടെയാണ് വരവേറ്റതും. ചിട്ടയോടെ വീട്ടുകാര്യങ്ങൾ നിർവഹിക്കുന്നതിനാൽ എല്ലാവരും ഒരുമിച്ചു സ്‌കൂളിൽ പോവുന്നതു കൊണ്ട് തങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്.

രാവിലെ അഞ്ചു മണി മുതൽ സ്‌കൂളിലേക്ക് പോവാനുള്ള ഒരുക്കങ്ങൾ കുട്ടികൾ തുടങ്ങും. കൃത്യം ആറു മണിക്ക് എല്ലാവരും റെഡിയാവും. തുടർന്ന് ഭക്ഷണ ശേഷം ആറേകാലോടെ സ്‌കൂളിലേക്ക് പുറപ്പെടുന്നത്. മൂത്തവർ ഇളയവരുടെ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിനാൽ പ്രാതലി​െൻറ ഒരുക്കങ്ങൾ മാത്രമേ മാതാവിന്  പ്രധാനമായും ശ്രദ്ധിക്കേണ്ടി വരികയുള്ളൂ. 10 പേരിൽ കുറച്ചു പേർ മാത്രം സ്‌കൂളിലേക്ക് പോയിരുന്ന സമയം സഹായത്തിനു വീട്ടുേജാലിക്കാരി ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും പോവാൻ തുടങ്ങിയപ്പോൾ സഹായത്തിനു ആൾ വേണ്ടെന്നു വെക്കുകയായിരുന്നു. മൂത്തയാൾ നാദിർ അബ്ദുൽ സലാം മലേഷ്യയിൽ റെക്കോഡിങ് ആർട്സിൽ ബിരുദ പഠനം നടത്തുന്നു. രണ്ടാമത്തെയാൾ  പ്ലസ് ടു പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ്.

Tags:    
News Summary - brothers and sisters to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.