പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഈജിപ്ത്
പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൂലിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൂലിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും, പ്രത്യേകിച്ച് നിക്ഷേപം, സാമ്പത്തികം, നയതന്ത്രം, കൃഷി, ഭക്ഷ്യസുരക്ഷ, സാമൂഹിക കാര്യങ്ങൾ തുടങ്ങിയ മേഖലകളെ കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം വിപുലീകരിക്കാനും അതുവഴി ഇരുരാജ്യങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇരു പ്രധാനമന്ത്രിമാരും താൽപര്യം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.