ശാസ്ത്രത്തിന്‍െറ കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും കോര്‍ത്തിണക്കി ഒരു പുസ്തകം

ദോഹ: ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ സമൂഹത്തിന്‍െറ അഭിപ്രായങ്ങളെ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് പറഞ്ഞുതരികയാണ് ഖത്തറിലെ ജോര്‍ജ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറും  യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും. പ്രഫസര്‍ ജെറോമി കൂന്‍സും യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഡോ. മൈക്കല്‍ പി വോള്‍ഫുമാണ്, ശാസ്ത്രം മൂല്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടേണ്ടതല്ലന്നെ കാര്യം ഉള്‍ക്കൊണ്ട് ‘ദ നോര്‍മാറ്റീവ് ആന്‍റ് ദ നാച്വറല്‍’ എന്ന പുസ്തകം രചിച്ചത്.
 വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമാണ് ഈ പുസ്തകം. ഈ വിഷയത്തില്‍ രണ്ടുപേര്‍ക്കും താല്‍പര്യമുള്ളത് കൊണ്ട് ഇതേ കുറിച്ച് ഒരു പേപ്പര്‍ തയ്യാറാക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, എഴുതിത്തുടങ്ങിയതോടെ വിഷയത്തിന്‍്റെ വിശാലത മനസ്സിലാക്കുകയും ഒരു പുസ്തകമാക്കുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയുമായിരുന്നു- കൂന്‍സ് പറഞ്ഞു.  
 ജോര്‍ജ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രഫസറായ കൂന്‍സും, വാഷിങ്ടണ്‍, ജെഫേഴ്സണ്‍ കോളേജുകളില്‍ അസോസിയേറ്റ് പ്രഫസറായ വോള്‍ഫും ജോര്‍ജ്ടണ്‍ യൂണിവേഴ്സിറ്റിയിലാണ് പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. യൂണിവേഴ്സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ആന്‍റ് റീജിയണല്‍ സ്റ്റഡീസ്, 2015ല്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ ഇവരുടെ വിഷയം ചര്‍ച്ചചെയ്യപ്പെട്ടതോടെ, ഈ മേഖലയിലെ പല പ്രശസ്തരില്‍ നിന്നും സഹായങ്ങളും ഉപദേശങ്ങളും ലഭിക്കാന്‍ ഇടയായി.
 ലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ പല തത്വചിന്തകരും ശാസ്ത്രത്തെ മാറ്റി നിര്‍ത്തുകയാണ് പതിവ്. ശാസ്ത്രത്തിന്‍െറ കാഴ്ചപ്പാടുകളും മൂല്യങ്ങളും തമ്മില്‍ യാതൊരു വിധ സംഘട്ടനങ്ങളുമില്ളെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഇവ രണ്ടും യോജിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ഈ പുസ്തകത്തിലൂടെ പരിശോധിക്കപ്പെടുന്നത്.
 കൂന്‍സിന്‍്റെ രണ്ടാമത്തെ പുസ്തകമാണ് 'ദ നോര്‍മാറ്റീവ് ആന്‍റ് ദ നാച്വറല്‍സ്'. കൂടാതെ നോര്‍മാറ്റിവിറ്റി, മൊറാലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ജോര്‍ജ്ടണ്‍ യൂണിവേഴ്സിറ്റിയ്ലെ ഫിലോസഫി പ്രഫസറാണ് കൂന്‍സ്.

 

Tags:    
News Summary - Books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT