ദോഹ: നാഷനൽ ലൈബ്രറിയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി അധികൃതർ. പൂർണമായും വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും ലൈബ്രറിയിലേക്ക് പ്രവേശനമെന്നും പ്രവേശനത്തിനായി മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കണമെന്നും ഖത്തർ നാഷനൽ ലൈബ്രറി അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി https://registration.qnl.qa/bookingservice പോർട്ടലിലെ സേവനം ഉപയോഗപ്പെടുത്തണം. പ്രവേശിക്കുന്നതിന്, അപ്പോയിൻമെൻറ്, വാക്സിൻ, ഇഹ്തിറാസ് ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് എന്നിവ നിർബന്ധമായും ഹാജരാക്കണം. കൂടാതെ പൂർണ സമയവും മാസ്ക് ധരിച്ചിരിക്കണം.
രാവിലെ 10 മുതൽ 12.30 വരെയും ഉച്ച തിരിഞ്ഞ് ഒന്നുമുതൽ വൈകീട്ട് നാലുവരെയും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ചകളിൽ അവധിയായിരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ കുട്ടികളുടെ ലൈബ്രറി അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ, മുതിർന്നവർക്ക് ലൈബ്രറിയിലെത്തി കുട്ടികൾക്കായി പുസ്തകങ്ങൾ എടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.