ഐ.സി.ബി.എഫ്-ക്വിഖ് പുസ്തകമേളയുടെ ഉദ്ഘാടനം അംബാസഡർ വിപുൽ നിർവഹിക്കുന്നു
ദോഹ: ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ് ) 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള വിമൻസ് ഇനീഷ്യേറ്റിവ് ഖത്തറുമായി (ക്വിഖ്) ചേർന്ന് പുസ്തകമേള സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് അങ്കണത്തിൽ നടന്ന പുസ്തകമേള, പ്രവാസി കുടുംബങ്ങൾക്ക് സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ കൈമാറുന്നതിനും, അതുവഴി കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ലഘൂകരിക്കുന്നതിനും വേദിയൊരുക്കി.മേള അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. ക്വിഖ് പ്രസിഡന്റ് അഞ്ജു മേനോൻ പുസ്തകമേളയുടെ പ്രവർത്തനം വിവരിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ,ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം സറീന അഹദ് എന്നിവർ സംസാരിച്ചു. ക്വിഖ് ജനറൽ സെക്രട്ടറി ആഷ ചുങ്കത്ത് നിയന്ത്രിച്ചു. ട്രഷറർ ലസിത ഗിരീഷ് നന്ദി പറഞ്ഞു..
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ്, ക്വിഖ് വൈസ് പ്രസിഡന്റ് ഡോ. ഇന്ദുലേഖ, സെക്രട്ടറി ഷഹിന ഷംനാദ്, എക്സി. അംഗങ്ങളായ ഷെഹ്ന, ഹംന, സോമി, ജിൽന, ഷഹനാസ്, ഫസീല, നിഷ, തങ്കം, ഷരീൻ, റെജീന, സാബിറ, ലീന, റംഷിദ, ലിജി രതീഷ്, ബിനി വിനോദ്, ഐ.സി. ബി.എഫ് കമ്യൂണിറ്റി വളന്റിയർമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.