ബർഷിമിൻെറ ലണ്ടൻ ഒളിമ്പിക്​സ്​ വെങ്കലം ഇനി വെള്ളി

ദോഹ: ഖത്തറിൻെറ ഹൈജംപ്​ താരം മുഅതസ്​ ബർഷിമിൻെറ 2012 ലണ്ടൻ ഒളിമ്പിക്​സിലെ വെങ്കല​മെഡലിന്​ വെള്ളിയിലേക്ക്​ സ്​ഥാനക്കയറ്റം. ലണ്ടനിൽ സ്വർണം നേടിയ റഷ്യയുടെ ഇവാൻ ഉഖോവിൻെറ മെഡൽ നേട്ടം ഉത്തേജക കേസിൽ അസാധുവായതോടെയാണ്​ രണ്ടും മൂന്നും സ്​ഥനക്കാരുടെ മെഡലിൽ മാറ്റമുണ്ടായത്​.

റഷ്യയിൽ സർക്കാർ സ്​പോൺസേഡ്​ ഉത്തേജക മരുന്നടിയിൽ ഇവാൻ ഉഖോവിനും പ​ങ്കുണ്ടെന്ന്​ കണ്ടെത്തിയതോടെ സ്വർണം പിൻവലിക്കാൻ രാജ്യാന്തര ഒളിമ്പിക്​സ്​ കമ്മിറ്റി തീരുമാനിച്ചു.

ഇതോടെ, രണ്ടാമനായ അമേരിക്കയുടെ എറിക്​ കെയ്​നാർഡിന്​ സ്വർണവും, മൂന്നാമതായിരുന്ന ഖത്തറിൻെറ മുഅതസ്​ ബർഷിമിന്​ വെള്ളിയുമായി മാറും. മുഅതസിനൊപ്പം വെങ്കലം പങ്കിട്ട കാനഡയുടെ ഡെറിക്​ ഡ്രോയിൻ, ബ്രിട്ടൻെറ റോബർട്​ ഗ്രാബാസ്​ എന്നിവർക്കും വെള്ളിയായി.

ഇതോടെ ബർഷിമിൻെറ ഒളിമ്പിക്​സ്​ കരിയറിൽ ഒരു ​സ്വർണവും രണ്ട്​ വെള്ളിയുമായി മാറി. 2016 റിയോ ഒളിമ്പിക്​സിൽ വെള്ളിയും, ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്​സിൽ സ്വർണവും നേടിയിരുന്നു.

Tags:    
News Summary - Bmutaz barshim London Olympics bronze is now silver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.