എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ബ്ലൂം ഫെസ്റ്റിൽനിന്ന്
ദോഹ: അബൂഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഗ്രേഡ് 1, 2 വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാലാമത് വാർഷിക 'ബ്ലൂം ഫെസ്റ്റ്' സമാപിച്ചു. ആദ്യ ദിനം നടന്ന ചടങ്ങിൽ എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർ ബദറുദ്ദീൻ ഗുലാം മുഹ്യിദ്ദീൻ ബ്ലൂം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർ ഷഹീദ് ആലുങ്ങത്ത്, എം.ഇ.എസ് മെംബർ എം.സി. മുഹമ്മദ്, എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ, എം.ഇ.എസ് ഐ.എസ് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രണ്ടാംദിനം നടന്ന പരിപാടി എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർമാരായ സജീബ് ബിൻ അബൂട്ടി, ടി.കെ. അൻസാർ, എം.എ. നജീബ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രമീള കണ്ണൻ സദസ്സിനെ അഭിസംബോധന ചെയ്തു.
രണ്ടുദിവസം നീണ്ടുനിന്ന ബ്ലൂം ഫെസ്റ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഘോഷ പരിപാടിയായിരുന്നു. വിദ്യാർഥികളിൽ ഭാഷാ പ്രാവീണ്യം, ക്രിട്ടിക്കൽ തിങ്കിങ്, ക്രിയേറ്റിവിറ്റി, സാമൂഹിക-വൈകാരിക വളർച്ച എന്നിവ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ പഠന മികവ് നേരിട്ട് കാണാൻ രക്ഷിതാക്കൾക്ക് അവസരം ലഭിച്ചു. സ്കൂളിന്റെ നൂതനവും ആകർഷകവുമായ അധ്യാപന രീതികളെ രക്ഷിതാക്കൾ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.