ദോഹ: അക്കൗണ്ടുകളിൽ പണമില്ലാതെ ചെക്ക് നൽകിയതുമായി ബന്ധപ്പെട്ട് 1704 കേസുകളിൽ കഴിഞ്ഞ ദിവസം വിവിധ കോടതികൾ വിധി പറഞ്ഞു. രാജ്യത്ത് ഏറി വരുന്ന ഇത്തരം നിയമ വിരുദ്ധ നടപടികളിൽ കർശന നടപടികളാണ് കോടതികൾ സ്വീകരിച്ച് വരുന്നത്.
പണം നൽകാനുള്ള വ്യക്തികൾക്കോ കമ്പനികൾക്കോ അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ നൽകരുതെന്നാണ് നിയമം. ഈ നിയമം അംഗീകരിക്കാതെയാണ് പലരും ചെക്കുകൾ നൽകുന്നത്. ഇത് യാത്ര തടയുന്നതടക്കം നിയമ നടപടികൾക്ക് വിധേയമാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ഇങ്ങനെ ചെക്ക് കേസുകളിൽ കുടുങ്ങി നിരവധി ആളുകളാണ് ജയിലുകളിൽ കഴിയുന്നത്. മലയാളികളിൽ നിരവധി പേർ ഇത്തരം കേസുകളിൽ പെട്ടതായാണ് വിവരം. കമ്പനികൾ തുടങ്ങുകയും പിന്നീട് ചെക്കുകളിലൂടെ മാത്രം വ്യാപാരം നടത്തുകയും ചെയ്ത് വരുന്ന ഇത്തരക്കാർ പിന്നീട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയാതെ കേസുകളിൽ പെടുകയാണ് പതിവ്. ബാങ്കുകളിൽ നിന്ന് വലിയ തുക ലോണെടുത്ത് തിരിച്ച് അടക്കാൻ കഴിയാതെ അറസ്റ്റ് ചെയ്യപ്പെടുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.