ദോഹ: രാജ്യത്തെ കൊല്ലപ്പണി, ആശാരിപ്പണി ഷോപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച നിർദേശങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നടപടികളുെട ഭാഗമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്താലയവുമായി സഹകരിച്ചാണിത്.
ആശാരിപ്പണി, കൊല്ലപ്പണി, വെയർ ഹൗസ് പ്രവർത്തനങ്ങൾ എന്നിവ ആ സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ച സ്ഥലത്ത് മാത്രമേ നടത്താവൂ. റോഡരികുകൾ, പാർക്കുകൾ, വീടിനകം, പാർക്കിങ് സ്ഥലങ്ങൾ, താമസസ്ഥലങ്ങൾക്കുസമീപം എന്നിവിടങ്ങളിലൊന്നും ഇത്തരം പ്രവൃത്തികൾ പാടില്ല. കടകൾക്ക് മുന്നിൽ ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികളൊന്നും പാടില്ല. ഇതുസംബന്ധിച്ച നിയമലംഘനങ്ങൾെക്കതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 16001 എന്ന നമ്പറിൽ വിളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.