എം.​ഇ.​എ​സ് അ​ലു​മ്നി പ്ര​സി​ഡ​ന്റ് ഫാ​സി​ൽ ഹ​മീ​ദും ലി​ബാ​നോ സ്യൂ​സെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​ലിം അ​ബു ഹ​ർ​ബും സ്​​പോ​ൺ​സ​ർ​ഷി​പ് ക​രാ​റു​മാ​യി

ബി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി പ്ര​സം​ഗ മ​ത്സ​രം 23ന്

ദോ​ഹ: എം.​ഇ.​എ​സ് സ്കൂ​ൾ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ലി​ബാ​നോ സ്യൂ​സെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​റി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ‘ബി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി ഇ​ന്റ​ർ സ്കൂ​ൾ പ്ര​സം​ഗ മ​ത്സ​രം’ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 23ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച് എം.​ഇ.​എ​സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​നും ലി​ബാ​നോ സ്യൂ​സെ​യും ത​മ്മി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​സം​ഗ വൈ​ഭ​വ​വും സാ​മൂ​ഹി​ക നി​രീ​ക്ഷ​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് എം.​ഇ.​എ​സ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ബി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​​ടെ പേ​രി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എം.​ഇ.​എ​സ് അ​ലു​മ്നി ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ ഹ​മീ​ദും ലി​ബാ​നോ സ്യൂ​സെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ​ഫി​നാ​ൻ​സ് മേ​ധാ​വി അ​നൂ​പ് മൊ​യ്തു​ട്ടി​യും സ്​​പോ​ൺ​സ​ർ​ഷി​പ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് അ​മ​നാ​ത് സോ​ള​ങ്കി, ലി​ബാ​നോ സ്യൂ​സെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​ലിം അ​ബു ഹ​ർ​ബ് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ഖ​ത്ത​റി​ലെ 11​ഓ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - BK Muhammad Kunji speech competition on 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.