ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ബിരിയാണി ഫെസ്റ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ബിരിയാണിയുടെ വൈവിധ്യമാർന്ന രുചികളുമായി ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ബിരിയാണി ഫെസ്റ്റ് ആരംഭിച്ചു. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എസ്ഥാൻ മാൾ വുകൈർ ബ്രാഞ്ചിലാണ് ബിരിയാണി ഫെസ്റ്റ് പ്രമോഷനുകൾക്കു തുടക്കമായത്. മത്സ്യം, കോഴി, ആട്, ചെമ്മീൻ, ബീഫ് എന്നിവയുടെ വിവിധ ഇനം ബിരിയാണികൾ തുച്ഛമായ വിലയിൽ ലഭിക്കും എന്നതാണ് ഗ്രാൻഡ് ബിരിയാണി ഫെസ്റ്റിന്റെ മറ്റൊരു സവിശേഷത. ഉപഭോക്താക്കൾക്കായി വിവിധ തരം ബിരിയാണികളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തലശ്ശേരി ചിക്കൻ ബിരിയാണി, കിഴി ചിക്കൻ ബിരിയാണി, ഹൈദരാബാദി മട്ടൺ ദം ബിരിയാണി, പാരഡൈസ് ബീഫ് ബിരിയാണി, ആന്ധ്ര ചിക്കൻ ദം ബിരിയാണി, അമ്പൂർ ചിക്കൻ ബിരിയാണി, കപ്പ ബീഫ് ബിരിയാണി, ചെമ്മീൻ ബിരിയാണി, ഗോവൻ ഫിഷ് ബിരിയാണി, ഡിണ്ടിഗൽ തലപ്പാക്കാട്ടി ചിക്കൻ ബിരിയാണി എന്നീ വ്യത്യസ്ത തരം ബിരിയാണികളാണ് പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിരിയാണി ഫെസ്റ്റ് ജൂൺ 22ാം തീയതി വരെ തുടരുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ബിരിയാണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. സി.ഇ.ഒ ശരീഫ്, ഏരിയ മാനേജർ ബഷീർ പരപ്പിൽ, മാനേജർ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.