Posted On
date_range Updated On
date_range മികവോടെ ബിർള
ദോഹ: സി.ബി.എസ്.ഇ പത്താംതരത്തിൽ 511 വിദ്യാർഥികൾ പരീക്ഷയെഴുതിയ ബിർള പബ്ലിക് സ്കൂളിന് മിന്നുംജയം. 99 ശതമാനം മാർക്കുമായി ഉപരിപഠനത്തിന് അർഹനായ നിഹാൽ ആഷിഖ് ഒന്നാമനായി. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ ഏറ്റവും ഉയർന്ന മാർക്കും തൃശൂർ നാട്ടിക സ്വദേശിയായ നിഹാലിനാണ്.
മഹിക റാവു (98.80 ശതമാനം) രണ്ടാം സ്ഥാനത്തും. ആർദ്ര സുനിൽ, ഫറഹ നസീർ, ആരിഷ് അരവിന്ദ്, നിധി ലക്ഷ്മി റോയ് (98.60 ശതമാനം) എന്നിവർ മൂന്നാം സ്ഥാനക്കാരുമായി. 229 വിദ്യാർഥികൾ 90ന് ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 470 പേർ 75 ശതമാനം മാർക്കിന് മുകളിലും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.