ദോഹ: ടിംസ് (ദ ട്രൻഡ്സ് ഇൻ ഇൻറർനാഷനൽ മാത്തമാറ്റിക്സ് ആൻഡ് സയൻസ് സ്റ്റഡി) പരീക്ഷയിൽ ദോഹയിലെ ഭവൻസ് പബ്ലിക് സ്കൂളിന് ഉന്നത വിജയം.
വിവിധ രാജ്യങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരീക്ഷയിൽ ആഗോള ശരാശരിയായ 500ന് മുകളിൽ പോയൻറാണ് ഭവൻസ് നേടിയത്. സ്കൂളിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പ്രശംസപത്രം നൽകി.
ഗണിതശാസ്ത്രത്തിലെയും ശാസ്ത്ര വിഷയങ്ങളിലെയും കുട്ടികളുടെ പഠനം, പുരോഗതി, പ്രയോഗം എന്നിവ വിലയിരുത്തുന്ന നാലുവർഷത്തിൽ ഒരിക്കൽ നടത്തുന്ന പരീക്ഷയാണിത്. വിജയത്തിൽ പങ്കുവഹിച്ച വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെൻറ്, പ്രിൻസിപ്പൽ എം.പി. ഫിലിപ്പ് എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.