ദോഹ: ഒ നെഗറ്റിവ് രക്തഗ്രൂപ്പിന്റെ അടിയന്തര ആവശ്യം നേരിടുന്നതിനാൽ രക്തദാനത്തിന് സന്നദ്ധരാകണമെന്ന അഭ്യർഥനയുമായി ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്റർ. ഹമദ് മെഡിക്കൽ കോർപറേഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് അറിയിപ്പ് നൽകിയത്. രക്തം ദാനംചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴു മണി മുതൽ രാത്രി 9.30 വരെയും ശനിയാഴ്ചകളിൽ രാവിലെ എട്ടു മണി മുതൽ വൈകീട്ട് നാലു മണി വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച അവധിയാണ്.
കൂടുതൽ വിവരങ്ങൾക്കും രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർക്കും 44391081-1082 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.