ഖത്തറിൽ ഞായറാഴ്​ചത്തെ അന്തരീക്ഷ താപനില. കാലാവസ്​ഥ വകുപ്പ്​ പുറത്തുവിട്ടത്​ 

കരുതിയിരിക്കുക; ചൂട്​ കൂടിതന്നെ

ദോഹ: ​വരുംദിവസങ്ങളിലും രാജ്യത്ത്​ താപനില കൂടിയ തോതിൽതന്നെ തുടരുമെന്ന്​ ഖത്തർ കാലാവസ്​ഥ നിരീക്ഷണ വിഭാഗത്തി​െൻറ മുന്നറിയിപ്പ്​. ചൊവ്വാഴ്​ച മുതൽ ഇൗയാഴ്​ച അവസാനം വരെ ചൂട്​ കൂടുമെന്നാണ്​ അറിയിപ്പ്​. ശരാശരി താപനിലയേക്കാൾ മൂന്നു​ മുതൽ നാലു​ ഡിഗ്രി വരെ കൂടും. അതുപ്രകാരം ദോഹയിൽ 45 ഡിഗ്രിവരെയും രാജ്യത്തി​െൻറ മറ്റു മേഖലകളിൽ അതി​നു മുകളിലും അനുഭവപ്പെടും.

ഉംസയ്​ദിലും ഷഹാനിയയിലും വർധിച്ച തോതിൽ ചൂട്​ അനുഭവപ്പെടുമെന്ന്​ അധികൃ​തർ മുന്നറിയിപ്പ്​ നൽകുന്നു. ജൂ​ൈല​ ഒന്നുവരെ ഇൗ നില തുടരുന്നതിനാൽ, പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവരും തുറസ്സായ സ്​ഥലങ്ങളിൽ ജോലിചെയ്യുന്നവരും ശ്രദ്ധിക്കണം. നിലവിൽ തുറസ്സായ സ്​ഥലങ്ങളിൽ ഉച്ചസമയത്ത്​ ജോലിചെയ്യുന്നതിന് വിലക്കുണ്ട്​. 11നും മൂന്നിനും ഇടയിൽ തൊഴിലാളികൾക്ക്​ വിശ്രമം നൽകണമെന്നാണ്​ തൊഴിൽ മന്ത്രാലയത്തി​െൻറ നിർദേശം. 

Tags:    
News Summary - Qatar Temperature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.