ഫിഫ ക്ലബ്​ ഫുട്​ബാൾ ഫൈനലിൽ ബയേണും ​ൈ​ടഗേഴ്​സും നടന്ന മൽസരത്തിൽ നിന്ന്​

ക്ലബ്​ ലോകകപ്പ്​ കിരീടം ബയേണിന്​

ദോഹ: വൻകരകളിലെ ചാമ്പ്യൻക്ലബുകൾ പടവെട്ടിയ ക്ലബ്​ ലോകകപ്പിൽ കിരീടം ബയേണിന്​. യൂറോപ്യൻ ചാമ്പ്യൻമാരെന്ന തലക്കനവുമായി എത്തിയ ബ​േയൺ ഒരു ഗോളിനാണ്​ വടക്കേ അമേരിക്കൻ ക്ലബായ ടൈഗേഴ്​സിനെ കലാശപ്പോരിൽ തോൽപിച്ചത്​. 61ാം മിനിറ്റിൽ പവാർഡ് ആണ്​ ബയേണി​െൻറ വിജയഗോൾ നേടിയത്​. ടൈഗേഴ്​സ്​ മികച്ച കളിയാണ്​ പുറത്തെടുത്തത്​. എന്നാൽ അവസരങ്ങൾ ഗോളാക്കാൻ കഴിഞ്ഞില്ല.

എന്നാൽ കിട്ടിയ അവസരങ്ങൾ മനോഹരങ്ങളായ ഷോട്ടാക്കി മാറ്റാൻ ബയേണിന്​ കഴിഞ്ഞു. 2022 ലോകകപ്പിലെ സ്​റ്റേഡിയമായ എജ്യുക്കേഷനൽ സിറ്റിയിൽ വ്യാഴാഴ്​ച രാത്രി ഒമ്പതിനായിരുന്നു ഫൈനൽ മത്സര കിക്കോഫ്​. ആദ്യ പകുതിയിൽ തന്നെ ​േഗാളെന്ന്​ ഉറപ്പിച്ച നിരവധി ഷോട്ടുകളാണ്​ ബയേൺ പായിച്ചത്​. ആദ്യ മിനിറ്റുകളിൽ തന്നെ ബയേൺ വല ചലിപ്പിച്ചെങ്കിലും ഒാഫ്​സൈഡ്​ ആയിരുന്നു. വാറിനെ ആശ്രയിച്ചാണ്​ റഫറി ഒാഫ്​സൈഡ്​ വിധിച്ചത്​. രണ്ടാം പകുതിയുടെ 61ാം മിനിറ്റിലാണ്​ മികച്ച മുന്നേറ്റത്തിനൊടുവിൽ ബയേണി​െൻറ വിജയ ഗോൾ പിറന്നത്​. അതും ഒാഫ്​സൈഡ്​ ആണെന്ന്​ സംശയമുയർന്നു. എന്നാൽ വാറി​െൻറ സഹായത്താലാണ്​ റഫറി ഗോൾ വിസിൽ മുഴക്കിയത്​. അവസാനനിമിഷം ടൈഗേഴ്​സിനെതിരെ മികച്ച ഷോട്ടുകൾ ബയേൺ ഉതിർത്തെങ്കിലും ​േഗാളായി മാറിയില്ല.

Tags:    
News Summary - Bayern wins Club World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.