ബർവ ബാങ്ക്​ ദൂഖാൻ ബാങ്ക്​ എന്ന്​ റീബ്രാൻഡ്​​ ചെയ്യുന്ന ചടങ്ങിൽ ഖത്തർ സെൻട്രൽ ബാങ്ക്​ ഗവർണർ ശൈഖ്​ അബ്​ദുല്ല ബിൻ സഊദ്​ ആൽഥാനി പുതിയ ലോഗോ പ്രകാശനം ചെയ്യുന്നു

ബർവ ബാങ്ക്​ ഇനി മുതൽ ദൂഖാൻ ബാങ്ക്​

ദോഹ: ഖത്തറിലെ മുൻനിര ബാങ്ക്​ ആയ ബർവ ബാങ്ക്​ ഇനി മുതൽ ദൂഖാൻ ബാങ്ക്​ എന്ന്​ അറിയപ്പെടും. ഖത്തർ സെൻട്രൽ ബാങ്ക്​ ഗവർണർ ശൈഖ്​ അബ്​ദുല്ല ബിൻ സഊദ്​ ആൽഥാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ്​ ബർവ ബാങ്കിൻെറ റീബ്രാൻഡിങ്​ പ്രഖ്യാപിച്ചത്​.

റീബ്രാൻഡിങ്ങിലൂടെ കൂടുതൽ മികച്ച സേവനം ഉപഭോക്​താക്കൾക്ക്​ നൽകാനാവുമെന്നാണ്​ പ്രതീക്ഷ. രാജ്യത്തിൻെറ സാമ്പത്തിക സാമൂഹികപുരോഗതിക്ക്​ നിദാനമായ ഓയിൽ ശേഖരം ആദ്യമായി കണ്ടെത്തിയ ദൂഖാൻ എന്ന സ്​ഥലത്തിൻെറ പേര്​ ത​െന്നയാണ്​ പുതിയ ബാങ്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.