ദോഹ: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ബർവ ബാങ്ക് തമീം അൽ മജ്ദ് െക്രഡിറ്റ് കാർഡുകൾ പുറത്തിറക്കി. ചില രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പിന്തുണയുമായി പുറത്തിറങ്ങിയ പ്രശസ്തമായ തമീം അൽ മജ്ദ് ചിത്രം പതിപ്പിച്ച െക്രഡിറ്റ്, ഡെബിറ്റ് കാർഡുകളാണ് ബർവ ബാങ്ക് പുറത്തിറക്കിയത്.
ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി, ഡെപ്യൂട്ടി ഗവർണർ ശൈഖ് ഫഹദ് ബിൻ ഫൈസൽ ആൽഥാനി, ബർവ ബാങ്ക് ഗ്രൂപ്പ് ചെയർമാനും മാനേജിങ് പാർട്ണറുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ജാസിം ആൽഥാനി തുടങ്ങിയ ഉന്നതരുടെ സാന്നിധ്യത്തിലായിരുന്നു കാർഡ് ലോഞ്ചിങ്. തമീം അൽ മജ്ദ് ചിത്രം ഒരുക്കിയ അഹ്ദ് അൽ മആദീദുമായി സഹകരിച്ചാണ് കാർഡുകൾ പുറത്തിറക്കിയിരിക്കുന്നത്.
മുമ്പും സമാനമായ സന്ദർഭങ്ങളിൽ വ്യത്യസ്തമായ ബാങ്കിങ് ഉൽപന്നങ്ങൾ ബർവ ബാങ്ക് പുറത്തിറക്കിയിരുന്നു. ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് ഖത്തർ നാഷണൽ ഡേ കാർഡും ബർവ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഡെബിറ്റ്, െക്രഡിറ്റ് കാർഡുകളടക്കം മൂന്ന് കാർഡുകളാണ് പുതിയ തമീം അൽ മജ്ദ് എഡിഷനിൽ ബർവ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.