ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയ മുഅതസ് ബർഷിം
Posted On
date_range Updated On
date_range ഡയമണ്ട് ലീഗിൽ ബർഷിം ഒന്നാമത്
ദോഹ: ലോകചാമ്പ്യൻഷിപ്പിലെയും ഒളിമ്പിക്സിലെയും സ്വർണനേട്ടങ്ങളുടെ തിളക്കത്തിനു പിന്നാലെ ഖത്തറിന്റെ ഹൈജംപ് ഇതിഹാസം മുഅതസ് ബർഷിമിന് മൊണാകോ ഡയമണ്ട് ലീഗിലും സ്വർണം. സ്റ്റേഡ് ലൂയിസിൽ നടന്ന മത്സരത്തിൽ 2.30 മീറ്റർ ചാടി കൊറിയക്കാരൻ വൂ സാങ്യോകിനെ പിന്തള്ളിയാണ് ഖത്തറിലെ ലോകചാമ്പ്യൻ താരം ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയത്. ഇരുവരും 2.30 മീറ്റർ ചാടിയപ്പോൾ, ഏറ്റവും കുറഞ്ഞ ശ്രമം പരിഗണിച്ചാണ് ബർഷിമിനെ ചാമ്പ്യനായി നിശ്ചയിച്ചത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.