ബലിപെരുന്നാൾ: 30 മുതൽ ആഗസ്​റ്റ്​ ആറ്​ വരെ ഖത്തറിൽ പൊതുഅവധി

ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ സ്​ഥാപനങ്ങൾ, പൊതുമേഖലാ സ്​ഥാപനങ്ങൾ എന്നിവയുടെ ഈദ്​ അവധി ജൂലൈ 30മുതലാണ്​ തുടങ്ങുക. ആഗസ്​റ്റ്​ ആറിന്​ വ്യാഴാഴ്​ചയാണ്​ അവധി അവസാനിക്കുക. 

പിന്നീടുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിനങ്ങളും കഴിഞ്ഞ്​ ആഗസ്​റ്റ്​  ഒമ്പതിനായിരിക്കും സ്​ഥാപനങ്ങൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങുക. ബാങ്കുകൾ, മറ്റ്​ സാമ്പത്തിക സ്​ഥാപനങ്ങൾ തുടങ്ങി ഖത്തർ സെൻട്രൽ ബാങ്കിൻെറയും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്​സ്​ അതോറിറ്റി(ക്യു.എഫ്​.എം.എ)യുടേയും കീഴിൽ പ്രവർത്തിക്കുന്നവയുടെ അവധി സെൻട്രൽ ബാങ്ക്​ ഗവർണർ പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും.

Tags:    
News Summary - bahrid holiday in qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.