ദോഹ: കേരളാ ബജറ്റ് നിരാശാജനകവും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് മാത്രമാണെന്നും ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി കെ.വി. ബോബൻ. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ചവയെല്ലാം, ഇപ്പോഴും പ്രഖ്യാപനമായിത്തന്നെ നിലനിൽക്കുകയാണ്. ആശാവർക്കർമാർ ദിവസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ സഹനസമരം ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ ഇപ്പോൾ ഓണറേറിയം വർധിപ്പിച്ച് കൊടുക്കുമെന്ന് പറയുന്നത് തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ബജറ്റ് തീർത്തും നിരാശാജനകമാണ്. മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിൽ പ്രഖ്യാപിച്ച പദ്ധതിക്കുപോലും ബജറ്റിൽ തുക വകയിരുത്തുകയോ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല, നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾക്ക് വളരെ തുച്ഛമായ തുക മാത്രമാണ് വകയിരിത്തിയിരിക്കുന്നത്. കേരളത്തിന്റെ ജി.ഡി.പിയുടെ വലിയൊരു ശതമാനം സംഭാവന ചെയ്യുന്ന പ്രവാസികളോടുള്ള അവഗണ തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.