മലർവാടി ബാലസംഘം ഖത്തർ ഘടകം മലർവാടി ടാലന്റീനോ 2026
ദോഹ: മലർവാടി ബാലസംഘം ഖത്തർ ഘടകം മലർവാടി ടാലന്റീനോ 2026 എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ബാലോത്സവത്തിൽ വക്‌റ സോണും മദീന ഖലീഫ സോണും തുല്യ പോയന്റുകൾ നേടി ഓവറോൾ കിരീടം പങ്കിട്ടെടുത്തു. റയ്യാൻ സോൺ രണ്ടാം സ്ഥാനവും തുമാമ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നേരെത്തേ ഖത്തറിലെ വിവിധ മേഖലകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ മികവ് തെളിയിച്ച 800ൽ പരം പ്രതിഭകളാണ് മെഗാ ഫൈനലിൽ വ്യക്തിഗത -ഗ്രൂപ്പ് ഇനങ്ങളിൽ ഓരോ സോണിൽനിന്നും മാറ്റുരച്ചത്.
ആറു വേദികളിൽ 24 ഇനങ്ങളിലായി നടന്ന 12 വയസ്സ് വരെയുള്ള ബാലികാ ബാലന്മാരുടെ കലാ മാമാങ്കം അക്ഷരാർത്ഥത്തിൽ മനോഹരമായ ഒരു ദൃശ്യ കലാ വിരുന്നൊരുക്കി. ബഡ്‌സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാങ്ങളിലായി നടന്ന മത്സര വിജയികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ: ബഡ്‌സ് ആക്‌ഷൻ സോങ്: ഫിൽസ, സിദ്ര മുഹമ്മദ് സഈദ്, യാസാൻ താറാസ്. ഫാൻസി ഡ്രസ്: സിദ്ര മുഹമ്മദ് സഈദ്, ഫിൽസ, ലുൽവാ ഹയാം. ഗ്രൂപ്പ് ഡാൻസ് ഇംഗ്ലീഷ്: മദീന ഖലീഫ, വക്‌റ, റയ്യാൻ സോൺ. കിഡ്സ് വിഭാഗം ഇസ്ലാമിക് സോങ്: ഹംദ ഫാത്തിമ, ദിലുൽ തൊയ്‌ബ, ഇനായ ലൈബ അനീസ്. ഷോ ആൻഡ് ടെൽ: ദിലുൽ തൊയ്‌ബ, ഷെയ്‌ഹാ ഷഫീഖ്, ലുജൈൻ. തീം ബേസ്ഡ് ഗ്രൂപ്പ് ഡാൻസ്: വക്‌റ, റയ്യാൻ, തുമാമ സോൺ.
സബ് ജൂനിയർ വിഭാഗം കവിതാ പാരായണം ഇംഗ്ലീഷ്: ഹവാ സുഹ്‌റ, മറിയം ഫൈസൽ, ലയ്യഹ് മിൻസാഹ്; പ്രവാചക കഥകൾ: സുഹ്‌റ, ഫാത്തിമ ഹാനിൻ, അബ്ദുൽ ഗനി. മോണോ ആക്ട്: അയ്മൻ അഹ്‌മദ്, ലെന ഷഫീഖ്, ഹവാ സുഹ്‌റ. ദഫ് മുട്ട്: മദീന ഖലീഫ, റയ്യാൻ, വക്‌റ സോൺ; ഗ്രൂപ്പ് സോങ് അറബിക്: റയ്യാൻ, മദിന ഖലീഫ, തുമാമ സോൺ. അറബിക് പരമ്പരാഗത നിർത്തം: മദീന ഖലീഫ, റയ്യാൻ, വക്‌റ സോൺ. ജൂനിയർ വിഭാഗം നിമിഷ പ്രസംഗം: അർമാൻ മന്നിശ്ശേരി, സിയ്‌ദ് മുഹമ്മദ് ബിൻ ഷാകിബ്, മുഹമ്മദ് ഇഷാൻ.
മിമിക്രി: ഫർസീൻ ഫഹീം, ഫാതൻ ശിബ്‌ലി, ഇസാൻ സായേം. മാപ്പിളപ്പാട്ട് ബോയ്സ്: നാജി അബ്ദുൽ സലാം, നാസിഹ് അബ്ദുൽ സലാം, ഇസ്ഹാൻ ഫൈസി. ലൈറ്റ് മ്യൂസിക് ഇംഗ്ലീഷ്: ഒമർ നിഹാൽ, സയൻ മുഹമ്മദ്, നാജി അബ്ദുൽ സലാം. നിമിഷ പ്രസംഗം ഗേൾസ്: അമൽ ഫാത്തിമ, ഐസ ലംഹ, മറിയം ഖാലിദ്: മാപ്പിളപ്പാട്ട് ഗേൾസ്: തനൽ ഖദീജ, സിബ സീറിൻ ഷഫാഹ്, ഇശാൽ: ലൈറ്റ് മ്യൂസിക് ഇംഗ്ലീഷ് ഗേൾസ്: ഇശാൽ, ഫാത്തിമ ജൂറി ജസീർ, സാറ അഫ്രീൻ. സോളോ മൈം ഗേൾസ്: ഹംദി, നിഷ ഹസൻ, അമൽ ഫാത്തിമ. മൈം ബോയ്സ്: റയ്യാൻ, മദീന ഖലീഫ, വക്‌റ സോൺ. വട്ടപ്പാട്ട്: റയ്യാൻ, മദീന ഖലീഫ, വക്‌റ സോൺ. ഖവാലി: വക്‌റ, തുമാമ, മദിന ഖലീഫ സോൺ. ഒപ്പന: മദീന ഖലീഫ, അൽ ഖോർ, വക്‌റ സോൺ.
അമീന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സമാപന സെഷനിൽ പ്രമുഖ ഖത്തരി വിഷ്വൽ ആർട്ടിസ്റ്റ് ഹെസ്സ കല്ല മുഖ്യാതിഥിയായിരുന്നു. സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, വൈസ് പ്രസിഡന്റ് കെ.ടി. മുബാറക്, വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ, ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡന്റ് അമിന സെന്ന, സ്റ്റുഡന്റ് ഇന്ത്യ ഖത്തർ പ്രസിഡന്റ് അമിൻ സബക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി ഖത്തർ കൺവീനർ നഹ്‌യാ ബീവി സ്വാഗതവും ജനറൽ കൺവീനൻ എം. എം. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
സീഷോർ കേബിൾസ് മുഖ്യ പ്രയോജകരും, സിറ്റി എക്സ്ചേഞ്ച് സഹ പ്രയോജകരുമായ കലാ മേളക്ക് ബബിന ബഷീർ, ഫാത്തിമ റഫ്‌ന, ജസീം സി.കെ, സാലിം വേളം, ഡോക്ടർ സൽമാൻ, സിദ്ദിഖ് വേങ്ങര, താഹിർ ടി.കെ, ആഷിഖ്, ഫഹദ് ഇ.കെ, ജസീം ലക്കി, മുഹമ്മദ് സലിം, ദാന, ഫാസില അസ്‌ലം, വഫ, റാബിയ, സമീഹ, തസ്‌നീം, സൗദ, അമീന, ജൗഹറ അസ്‌ലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.