ബദറുൽ മുനീർ ഹുസുനുൽ ജമാൽ 150ാം വാർഷികാഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ഗായകൻ കണ്ണൂർ ശരീഫ് നിർവഹിക്കുന്നു
ദോഹ: ഇശൽമാല മാപ്പിള കലാ സാഹിത്യവേദി ഖത്തർ ചാപ്റ്റർ ആഗസ്റ്റ് 19ന് ദോഹയിൽ ബദറുൽ മുനീർ ഹുസുനുൽ ജമാൽ @ 150 പരിപാടി സംഘടിപ്പിക്കുന്നു. കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയും കോഴിക്കോട് കോർപറേഷനും സംയുക്തമായി മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസുനുൽ ജമാൽ കാവ്യം പിറന്നതിന്റെ 150ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ദോഹയിലെ പരിപാടി. വൈദ്യർ അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ പങ്കെടുക്കും. ബ്രോഷർ പ്രകാശനം മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ശരീഫ് നിർവഹിച്ചു. കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ജാഫർ ജാതിയേരി, റഫീഖ് പോക്കാക്കി, നൗഷാദ് എം, അജ്മൽ ടി.കെ, റിയാസ് കരിയാട്, എന്നിവർ സംസാരിച്ചു. സുബൈർ വെള്ളിയോട് സ്വാഗതവും ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.