ലോക ഹൃദയദിനത്തോടനുബന്ധിച്ച് ലാൽ കെയേഴ്സ്
ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂനിറ്റ് ഖത്തർ റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ ബോധവത്കരണ ക്ലാസിൽനിന്ന്
ദോഹ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ലാൽ കെയേഴ്സ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂനിറ്റ് ഖത്തർ റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. 'ഹൃദയപൂത്വം ലാൽ കെയേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കാർഡിയോളജിസ്റ്റ് ഡോ. ബിഷ്ണു കിരൺ രാജേന്ദ്രൻ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, രോഗപ്രതിരോധ മാർഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമത്തിന്റെ പ്രാധാന്യം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു.
ലാൽ കെയേഴ്സ് ഖത്തർ പ്രസിഡന്റ് റിജിൽ, സെക്രട്ടറി പ്രമോദ്, അഡ്മിൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ഷഫീഖ് എന്നിവർ പങ്കെടുത്തു. കൂടാതെ ലാൽ കെയേഴ്സ് ഖത്തർ അംഗങ്ങൾക്കായി സൗജന്യ ചികിത്സ പ്രദാനം ചെയ്യുന്ന റിയാദ മെഡിക്കൽ സെന്റർ, പ്രിവിലേജ് കാർഡുകളുടെ വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.