സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായ ഏഷ്യക്കാർ
Posted On
date_range Updated On
date_range സ്വര്‍ണം പൊടിച്ചുകടത്താന് ശ്രമം; നാല് ഏഷ്യക്കാർ പിടിയിൽ
ദോഹ: രാജ്യത്തിന് പുറത്തേക്ക് സ്വർണം പൊടിയാക്കി കടത്താൻ ശ്രമിച്ചവർ പിടിയിൽ.അല്‍ശമാല്‍ സുരക്ഷ വിഭാഗമാണ് നാല് ഏഷ്യക്കാരെ പിടികൂടിയത്. സ്വര്‍ണം പൊടിച്ച് പല രൂപത്തിലായി പാത്രങ്ങളിലാക്കി കടത്താനായിരുന്നു ഇവരുടെ പദ്ധതി.
ഒരു സ്ഥലം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഇവര്‍ ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.