ആന്ദ്രേ റുബ്ലേവ്
ദോഹ: എ.ടി.പി ഖത്തർ ഓപൺ ടെന്നീസിൽ കിരീടം റഷ്യക്കാരനായ ആന്ദ്രേ റുബ്ലേവിന്. ഖലീഫ രാജ്യാന്തര ടെന്നീസ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന ആവേശം നിറഞ്ഞ കലാശപ്പോരിൽ ബ്രിട്ടീഷുകാരനായ ജാക് ഡ്രാപ്പറിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആന്ദ്രേ റുബ്ലേവ് കരിയറിലെ 17ാം കിരീടം സ്വന്തമാക്കിയത്. സ്കോർ 7-5, 5-7, 6-1. ഖത്തറിൽ 27കാരനായ റുബ്ലേവിന്റെ രണ്ടാം കിരീടമാണിത്. 2020ലായിരുന്നു റുബ്ലേവിന്റെ ആദ്യ കിരീടനേട്ടം. ഹാർഡ് കോർട്ടിൽ ആദ്യ സെറ്റ് കഷ്ടപ്പെട്ട് നേടിയ റുബ്ലേവ് രണ്ടാം സെറ്റിൽ ജാക് ഡ്രാപ്പറിന് മുന്നിൽ ഇഞ്ചോടിഞ്ച് പോരാടി അടിയറവ് പറഞ്ഞു. എന്നാൽ, മൂന്നാം സെറ്റ് അനായാസം കൈപ്പിടിയിലൊതുക്കി എ.ടി.പി 500 സീരീസിലെ തന്റെ ആറാം കിരീടവും സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ മാഡ്രിഡിൽ എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടം നേടിയതിന് ശേഷമുള്ള റുബ്ലേവിന്റെ ആദ്യ കിരീടവും കൂടിയാണ് ദോഹയിലേത്. മത്സരം രണ്ട് മണിക്കൂർ ഒരു മിനുട്ട് നീണ്ടുനിന്നു.
ജൂലിയൻ കാഷ്-ലോയ്ഡ് ഗ്ലാസ്പൂൾ
ഡബിൾസിൽ ബ്രിട്ടീഷ് ജോഡികളായ ജൂലിയൻ കാഷ്-ലോയ്ഡ് ഗ്ലാസ്പൂൾ നേരിട്ടുള്ള സെറ്റുകൾക്ക് നാട്ടുകാരായ സാലിസ്ബറി-സ്കപ്സ്കി സഖ്യത്തെ പരാജയപ്പെടുത്തി കിരീടം നേടിയത്. സ്കോർ 6-3, 6-2.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.