ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് കൗൺസിലുമായി സഹകരിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിക്കുന്ന 19ാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയായതായി ജനറൽ കൺവീനർ പി.കെ. സിദ്ദീഖ് അറിയിച്ചു.
ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിൽ ജൂൺ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഏഴിനാണ് ക്യാമ്പ് ആരംഭിക്കുക. പേര് രജിസ്റ്റർ ചെയ്തവർക്കുള്ള ഡിജിറ്റൽ രജിസ്ട്രേഷൻ കാർഡുകൾ വാട്സ്ആപ് വഴി അയക്കും.
രജിസ്റ്റർ ചെയ്തവർക്ക് നേത്ര പരിശോധന, ഓർത്തോപീഡിക്, ഫിസിയോതെറപ്പി, കാർഡിയോളജി, ഇ.എൻ.ടി തുടങ്ങിയവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിങ്, കൊളസ്ട്രോൾ, യൂറിൻ പരിശോധന, ഓഡിയോമെട്രി, ഓറൽ ചെക്കപ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും മരുന്നും സൗജന്യമാണ്.
ക്യാമ്പ് സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് ഷുഗർ, കൊളസ്ട്രോൾ ടെസ്റ്റുകൾക്കൊപ്പം കാഴ്ച, കേൾവി പരിശോധനകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ ബോധവത്കരണ ക്ലാസുകളും രക്തദാനം, അവയവ ദാന രജിസ്ട്രേഷൻ, കൗൺസലിങ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.