ഏ​ഷ്യ​ൻ ക​പ്പിലേക്ക് കണ്ണുംനട്ട്

ദോഹ: ആതിഥേയ നഗരിയുടെ പാരമ്പര്യവും സംസ്കാരവും സമ്മേളിക്കുന്ന ദൃശ്യവിസ്മയമായി ​ഏഷ്യൻ കപ്പിന്റെ ലോഗോ പുറത്തിറങ്ങി. കതാറ ഒപേറ ഹൗസിൽ നടന്ന നറുക്കെടുപ്പ് വേദിയിലായിരുന്നു അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിന്റെ പുതുമയേറിയ ലോഗോ അവതരിപ്പിച്ചത്.

ഏഷ്യൻ കപ്പ് ട്രോഫിയും, അറബികളുടെ പ്രിയപ്പെട്ട ഫാൽകൺ പക്ഷിയുടെ തൂവലും, വിടർന്നു നിൽക്കുന്ന താമരപ്പൂവിതളുകളുമെല്ലാം സ​ന്നിവേശിപ്പിക്കുന്നതാണ് പുതിയ ലോഗോ.

ലോഗോയുടെ മുകളിലെ ​െമറൂൺ നിറം ഖത്തറിന്റെ ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്നു. അറബിക് കാലിഗ്രാഫിയിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടാണ് ലോഗോയുടെ അക്ഷരങ്ങൾ തയ്യാറാക്കിയത്. ഏറ്റവും താഴെയായി വജ്രമാതൃകയിൽ പുള്ളി അറബിക് അക്ഷരങ്ങളിലെ ‘നുഖ്ത’യുടെ മാതൃകയിലാണ്.

ഏഷ്യയിലെ ദശലക്ഷം ഫുട്ബാൾ ആരാധക​രുടെ ആവേശത്തെയും ഖത്തരി, അറബ് സംസ്കാരത്തെയും ഉൾകൊള്ളുന്നതാണ് വശ്യമനോഹരമായ ടൂർണമെന്റ് ലോഗോയെന്ന് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.

ചരിത്രത്തിലെ മികച്ച ഏഷ്യൻ കപ്പ് ഫുട്ബാൾ അനുഭവത്തിലേക്കാണ് ഖത്തർ ഒരുങ്ങുന്നത്. മികച്ച ടീമുകളുടെ മത്സരത്തിനൊപ്പം ​ടൂർണമെന്റ് അനുഭവവും ഗംഭീരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - asian cup logo revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.