ഏഷ്യൻ കപ്പ് ഫുട്​ബാൾ:​ ടിക്കറ്റ്​ വരുമാനം ഫലസ്​തീന്​ നീക്കിവെച്ച്​ ഖത്തർ

ദോഹ: ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ്​ ഫുട്​ബാളിൻെറ മാച്ച്​ ടിക്കറ്റ്​ വിൽപനയിൽ നിന്നുള്ള വരുമാനം ഫലസ്​തീനിലെ ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ ഉപയോഗിക്കുമെന്ന്​ ടൂർണമെൻറ്​ പ്രാദേശിക സംഘാടകർ.

44 ദിവസമായി തുടരുന്ന ഇസ്രായേൽ ആ​ക്രമണത്തിൻെറ കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്കായി മരുന്നും ഭക്ഷ്യ വസ്​തുക്കളും അവശ്യ സാധനങ്ങളും നൽകുന്നതിനായി ടൂർണമെൻറ്​ ടിക്കറ്റ്​ വിൽപനയിൽ നിന്നുള്ള വരുമാനം മാറ്റിവെക്കാനാണ്​ തീരുമാനം. ജനുവരി 12ന്​ തുടങ്ങി ഫെബ്രുവരി 10 വരെ നീണ്ടു നിൽക്കുന്ന ഏഷ്യൻകപ്പിൻെറ ടിക്കറ്റ്​ വിൽപനയുടെ രണ്ടാം ഘട്ടത്തിന്​ തിങ്കളാഴ്​ച വൈകുന്നേരത്തോടെ തുടക്കം കുറിച്ചിരുന്നു.

ഫലസ്​തീൻ ജനങ്ങൾക്കുള്ള ഐക്യദാർഢ്യമാവുകയാണ്​ ഫുട്​ബാൾ ടൂർണമെൻറുമെന്ന്​ പ്രദേശിക സംഘാടക സമിതി ചെയർമാൻ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനി അറിയിച്ചു.    


ഏറ്റവും ദുർഘടമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഫലസ്​തീനിലെ സഹോദരങ്ങളോട്​ ഐക്യപ്പെടാനും, അവരെ ചേർത്തു വെക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്​. അതിൻെറ അടിസ്​ഥാനത്തിൽ ഏഷ്യൻ കപ്പ്​ ടിക്കറ്റിൻെർ വരുമാനം ഫലസ്​തീന്​ കൈമാറുന്നു -തീരുമാനം അറിയിച്ചുകൊണ്ട്​ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.

Tags:    
News Summary - Asian Cup Football: Qatar allocates ticket revenue to Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.