ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന് കിക്കോഫ് കുറിക്കാനിരിക്കെ ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഈ മാസം അവസാനം വരെ ചില ദിവസങ്ങളിലാണ് ത്രീ ടു വൺ ഒളിമ്പിക് മ്യൂസിയം സന്ദർശനത്തിന് നിയന്ത്രണമുള്ളത്. ഏപ്രിൽ 16, 17, 19, 20, 22,23, 26 എന്നീ ദിവസങ്ങളിൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഏഷ്യൻ കപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുന്ന ദിവസമാണിത്. ഏപ്രിൽ 15നാണ് ഏഷ്യൻ യൂത്ത് ടീമുകൾ മാറ്റുരക്കുന്ന അണ്ടർ 23 ചാമ്പ്യൻഷിപ്പിന് ഖത്തറിൽ തുടക്കം കുറിക്കുന്നത്. 15ന് വൈകീട്ട് നാലിന് ആസ്ട്രേലിയ-ജോർഡൻ മത്സരത്തോടെയാണ് ടൂർണമെന്റിന്റെ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.