ഫി​ബ ഏ​ഷ്യ ക​പ്പ് ബാ​സ്ക​റ്റ്ബാ​ളി​ൽ യോ​ഗ്യ​ത

നേ​ടി​യ ഖ​ത്ത​ർ ടീം

ഏ​ഷ്യ ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ: ഖ​ത്ത​റി​ന് യോ​ഗ്യ​ത

ദോ​ഹ: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫിബ ഏഷ്യ കപ്പ് ബാസ്‌കറ്റ്‌ ബാളിന് യോഗ്യത നേടി ഖത്തർ. 92-71 എന്ന സ്‌കോറിന് കസാഖ്സ്താനെ പരാജയപ്പെടുത്തിയാണ് ഏഷ്യ കപ്പിലേക്ക് ഖത്തർ തിരികെ എത്തിയത്.

കസാഖ്സ്താനിലെ ജെക്‌പെ-ജെക് സറായിയിൽ ആതിഥേയർക്കെതിരെ ഇറങ്ങുന്നത് വെല്ലുവിളിയായിരുന്നെങ്കിലും കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഖത്തർ വിജയം വരിക്കുകയായിരുന്നു. യോഗ്യത നേടുന്നതിന് ജയം അനിവാര്യമായിരുന്നതിനാൽ ആക്രമണത്തിന് മുൻതൂക്കം നൽകിയായിരുന്നു ഖത്തർ ടീം കളത്തിലിറങ്ങിയത്.

2017ൽ ലബനാനിൽ നടന്ന ഏഷ്യ കപ്പിലാണ് ഖത്തർ അവസാനമായി ഇറങ്ങിയത്. ഏഷ്യ കപ്പിലേക്ക് ഇത് 11ാം തവണയാണ് ഖത്തർ യോഗ്യത നേടുന്നത്.

Tags:    
News Summary - Asia Cup Basketball: Qatar Qualifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.