ദോഹ: അൽ മജ്ദ് റോഡിൽ നിന്നും ഉംസലാൽ അലിയിലേക്ക് നേരിട്ടുള്ള എക്സിറ്റ് പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. അൽ മസ്റൂഅ ഇൻറർചെയ്ഞ്ചിൽ നിന്നും 900 മീറ്റർ മാറിയാണ് പുതിയ എക്സിറ്റ് തുറന്നിരിക്കുന്നത്. അൽ സഖാമ, ഉം ഇബൈരിയ, ഉമ്മുൽ അമദ്, ഉംസലാൽ അലി എന്നിവി ടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് പുതിയ എക്സിറ്റ് ഏറെ പ്രയോജനപ്പെടും.
ഉംസലാൽ അലിയിലേക്കുള്ള പ്രധാന പ്രവേശന കവാടമെന്ന നിലയിൽ രണ്ട് കിലോമീറ്റർ നീളത്തിൽ പുതിയ റോഡ് ബന്ധിപ്പിച്ചാണ് എക്സിറ്റ് പാത നിർമിച്ചിരിക്കുന്നത്. ഉംസലാൽ അലിയിലേക്കുള്ള ഗതാഗത സമയം കു റക്കുന്നതോടൊപ്പം അൽ സഖാമ ഇൻറർചെയ്ഞ്ചിലെയും ഉമ്മുൽ അമദ് പാലത്തിലെയും ഗതാഗതക്കുരുക്ക് അ ഴിക്കുന്നതിനും ഇത് ഏറെ സഹായകമാകും.
ഉംസലാൽ അലിയിലെ വാട്ടർ ഫില്ലിങ് സ്റ്റേഷനുകളിലേക്കുള്ള ഗതാഗതവും ഇനി മുതൽ എളുപ്പമാകും. അതോടൊപ്പം പ്രദേശത്തെ പ്രാദേശിക റോഡുകളിലൂടെയുള്ള ടാങ്കറു കളുടെ ചുറ്റിക്കറങ്ങലും ഇതുവഴി ഒഴിവാക്കാൻ സാധിക്കും. ഉംസലാൽ അലി മേഖലയിൽ പ്രദേശവാസികളുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിനു ശേഷം നടത്തിയ വിദഗ്ധ പഠനത്തിനൊടുവിലാണ് പുതിയ റോഡ് സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് റോഡ് സുരക്ഷ വർധിപ്പിക്കുമെന്നും അശ്ഗാൽ റോഡ് പ്രോജക്ട് വകുപ്പ് നോർത്തേൺ സെക്ഷൻ മേധാവി അലി ഇബ്റാഹിം അശ്കനാനി പറഞ്ഞു.
ഏറെ ജനസാന്ദ്രത കൂടി പ്രദേശത്തെ ഗതാഗതം സുഗമമാക്കുന്നതിനും മേഖലയിൽ മുമ്പുണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പുതിയ റോഡ് സഹായകമാകുമെന്നും അശ്കനാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.