ആയിരത്തിലധികം പേരുമായി ‘അസാമാറ ക്വസ്​റ്റ്​’ എത്തി

ദോഹ: ഖത്തറിലേക്ക്​ ആദ്യമായി അസാമാറ ക്വസ്​റ്റ്​ എന്ന ആഢംബരക്കപ്പൽ എത്തി. കപ്പലിൽ ആയിരത്തിലധികം പേരാണ്​ ഉള്ളത്​. തിങ്കളാഴ്​ച രാവിലെ എത്തിയ കപ്പലിൽ 650 യാത്രക്കാരും 400 ജീവനക്കാരുമാണ് ഉള്ളത്​. കഴിഞ്ഞ മാസം എം.എസ്​. ബൗഡിക്ക എത്തിയതോടെയാണ്​ ഖത്തറിൽ ആഢംബരക്കപ്പൽ സീസണിന്​ തുടക്കം കുറിച്ചത്​. 2019 ഏപ്രിൽ വരെ തുടരുന്ന സീസണിൽ 43 കപ്പലുകളാണ്​ എത്തുക. ഇതിൽ പത്ത്​ ആഢംബരക്കപ്പലുകൾ പുതുതായി​ ഖത്തറിലേക്ക്​ എത്തുന്നത്​. മൊത്തം 1.40 ലക്ഷം സന്ദർശകരെയാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - asamara quast-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.