അ​ർ​ട്ടേ​നി​യ ക്രൂ​സ് ക​പ്പ​ൽ ദോ​ഹ തു​റ​മു​ഖ​ത്ത്

അർട്ടേനിയയെത്തി, ആയിരത്തിലേറെ സഞ്ചാരികളുമായി

ദോ​ഹ: ക്രൂ​സ് ക​പ്പ​ലാ​യ അ​ർ​ട്ടേ​നി​യ ഇ​താ​ദ്യ​മാ​യി ഖ​ത്ത​റി​​ലെ​ത്തി. ആ​യി​ര​ത്തി​ലേ​റെ സ​ഞ്ചാ​രി​ക​ളു​മാ​യി അ​ർ​ട്ടേ​നി​യ ദോ​ഹ തു​റ​മു​ഖ​ത്ത് എ​ത്തി​യ വി​വ​രം മ​വാ​നി ഖ​ത്ത​റാ​ണ് അ​റി​യി​ച്ച​ത്. ഡി​സം​ബ​ർ അ​വ​സാ​ന വാ​രം തു​ട​ങ്ങി​യ 2022-23 ക്രൂ​സ് സീ​സ​ണി​ൽ രാ​ജ്യ​ത്തെ​ത്തു​ന്ന മൂ​ന്നാ​മ​ത് ക​പ്പ​ലാ​ണി​ത്. ലെ ​ബോ​ഗ​ൻ​വി​ല്ല​യാ​ണ് സീ​സ​ണി​ൽ ആ​ദ്യ​മെ​ത്തി​യ​ത്.

‘ക്രൂ​സ് ക​പ്പ​ലാ​യ അ​ർ​ട്ടേ​നി​യ ദോ​ഹ പോ​ർ​ട്ടി​ൽ എ​ത്തി​യി​രി​ക്കു​ന്നു. 1011 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​ണ് ക​പ്പ​ലി​ലു​ള്ള​ത്’ -മ​വാ​നി ഖ​ത്ത​ർ ചി​ത്ര​ങ്ങ​ൾ സ​ഹി​തം ട്വീ​റ്റ് ചെ​യ്തു. 231 മീ​റ്റ​ർ നീ​ള​വും 32 മീ​റ്റ​ർ വീ​തി​യു​മു​ള്ള ക​പ്പ​ലാ​ണി​ത്.

ജൂ​ൺ 30ന് ​എ​ത്തി​യ എം.​എ​സ്.​സി വേ​ൾ​ഡ് യൂ​റോ​പ ആ​യി​രു​ന്നു സീ​സ​ണി​ൽ ദോ​ഹ പോ​ർ​ട്ടി​​ലെ​ത്തി​യ ര​ണ്ടാ​മ​ത്തെ ക്രൂ​സ് ഷി​പ്. 5,650 ടൂ​റി​സ്റ്റു​ക​ളു​മാ​യാ​യി​രു​ന്നു യൂ​റോ​പ​യു​ടെ വ​ര​വ്. പു​തു​സീ​സ​ൺ 2023 ഏ​പ്രി​ൽ വ​രെ തു​ട​രും. ഈ ​കാ​ല​യ​ള​വി​ൽ മൊ​ത്തം 58 ക്രൂ​സ് ക​പ്പ​ലു​ക​ൾ ഖ​ത്ത​റി​ന്റെ തീ​ര​ത്ത​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്. 

Tags:    
News Summary - Artenia arrived with more than thousand traveler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT